Tuesday, December 23, 2008

എല്ലാം എനിക്ക് വേണ്ടി...!!!




എല്ലാം എനിക്ക് വേണ്ടി...!!!

അതെ
എല്ലാം
എനിക്ക് വേണ്ടി
മാത്രം

പുലരികള്‍
പിറക്കുന്നതും
പൂക്കള്‍
വിരിയുന്നതും
വസന്തം
വരുന്നതും
എനിക്കുവേണ്ടി.

പറവകള്‍
പറക്കുന്നതും
കയ്കനികളുണ്ടാകുന്നതും
അരുവികള്‍
ഒഴുകുന്നതും
എനിക്കുവേണ്ടി മാത്രം.

ഈ ലോകവും
ആകാശവും
ഭൂമിയും
നക്ഷത്രങ്ങളും
സൂര്യനും
ചന്ദ്രനും
എനിക്കുവേണ്ടി.

ഇവിടുത്തെ
സ്വര്‍ണവും
ധന ധാന്യങ്ങളും
കുന്നും പുഴയും
കടലും മലകളും
എനിക്കുവേണ്ടി മാത്രം.

എന്നിട്ടും
ഞാന്‍ മാത്രം
തൃപ്തനല്ല...!!!

ഇനി...????




7 comments:

ബഷീര്‍ വെള്ളറക്കാട്‌ / pb said...

എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലെന്ന് പരാതി പറയുന്നത്‌ മനുഷ്യന്റെ സഹജ സ്വഭാവമല്ലേ

അത്‌ മരണം വരെ അവനെ പിന്തുടരും

സുരേഷ്‌

എല്ലാ കവിതകളും നന്നായിട്ടുണ്ട്‌
ഈ ചിത്രങ്ങളും

ഇതൊക്കെ പ്രസിദ്ധികരിക്കാനുള്ള വല്ല പരിപാടിയും ഉണ്ടോ

എല്ലാ ആശംസകളും നേരുന്നു

Renjith Unni Nair said...

Suretta...!!!!!

Suresh Kalathil said...

Ashamsakal.

Sudhi ( The cinematographer ) said...

Nannayirikkunnu, Suretta.

YearYear0000 said...

Best wishes Surettan.

വിജയലക്ഷ്മി said...

sariyaanu...manushya sahajamaanu.

Ambili Sureshkumar said...

:)