Wednesday, December 9, 2009

കാണുന്ന കണ്ണുകള്‍ ...!!!

കാണുന്ന കണ്ണുകള്‍ ...!!!

കണ്ണേ മടങ്ങുക
കാഴ്ചകള്‍ മതിയാവോളം
കണ്ടു തന്നെ മടങ്ങുക ...!

ഇനിയും കണ്ടു തീരാത്ത
കാഴ്ചകള്‍ക്ക് മേല്‍
കറുപ്പ് വ്യാപിക്കും മുന്‍പേ
കാഴ്ചകള്‍ കാണുക
നിറയുവോളം ...!

വ്യാപിക്കുന്ന കറുപ്പ്
കാഴ്ച മറയ്ക്കും മുന്‍പേ
കാണേണ്ടതെല്ലാം
കണ്ടു തീര്‍ക്കുക ....!

തീരാത്ത കാഴ്ചകള്‍
കണ്ണുകളില് നിറയുമ്പോള്‍
കറുപ്പിനും
കാഴ്ചക്കും മുകളില്‍
കണ്ണുകള്‍ നില നില്‍ക്കട്ടെ ...!!!‍

Sunday, November 29, 2009

കുന്ന്.... !!!

കുന്ന്.... !!!

നടന്നു നടന്നു
കുന്ന് കയറിയപ്പോള്‍
കുന്ന്
കുഴിയിലേക്ക് പോയി
എന്നാല്‍ പിന്നെ
അവിടെചെല്ലാം
എന്ന് വെച്ചപ്പോള്‍
കുഴി മൂടി
കുന്നുയര്‍ന്നു
ആ കുന്ന് പക്ഷെ
പുതിയതാകുമ്പോള്‍
ഞാന്‍ കയറിയ കുന്നെവിടെ ...???

Wednesday, November 4, 2009

അവള്‍...!!!




അവള്‍...!!!

ആരാത്...?

ഒരു മിന്നായം..
അത്രമാത്രം...
എന്നാലും
അതും കാഴ്ചയില്‍
നീണ്ടു നില്ക്കുന്നു

കന്നിലുടക്കിയത്
നിര്‍വൃതി നിറഞ്ഞ
ആ കണ്ണുകള്‍ തന്നെ
വശ്യമനോഹരമായ
ആ കരിമ്കൂവള മിഴികള്‍ ...!

ഇടതൂര്‍ന്ന മുടിയിഴകളില്‍
കുംകുമാപ്പൂക്കലനിഞ്ഞിരിക്കുന്നു ...!!

ചുവന്ന കുന്കുമ പൂക്കള്‍...!!!

അവളുടെ
കൈകളില്‍ നിറയെ
ചായം തേച്ച
പവിഴ വളകളും ...!!

സര്‍വാഭരണ വിഭൂഷിതം ...
അങ്ങിനെ പറയാം
എന്ന് തോന്നുന്നു ...!!!

എന്നിട്ടിപ്പോ
എവിടെപോയി ...???

എന്റെ ഞരമ്പുകളില്‍
അഗ്നി കോരിയിട്ടു
ഇവള്‍ എവിടെപോയി ...!

ഇനി..???

ഞാന്‍ കണ്ടതൊരു
സ്വപ്നമെന്ന്
വെറുതേ പറയരുത്
എനിക്ക്
നല്ല തീര്‍ച്ചയുണ്ട്
എന്റെ കാഴ്ച്ചയെ...!!!

ഒരുപക്ഷെ
അവള്‍ എനിക്കായി
ഗങ്ങജലമെടുക്കാന്‍
പോയതായിരിക്കാം ...!

അതോ
അവളുടെ പാശമെങ്ങാനും
മരന്നുവേച്ചോ...!!!

ഇല്ല...
പൊട്ടിയ ഈ നൂലിഴകള്‍
ഇനിയും
വിളക്കി ചെര്‍ക്കാനാകാത്ത വിധം
ഞാന്‍ തളര്ന്നിരിക്കുന്നെന്നു
എന്നേക്കാള്‍ നന്നായറിയാവുന്ന
അവള്ക്ക്
എന്നെ ഇവിടെയുപെക്ഷിക്കാന്‍
ഇനിയും
മനസ്സുവരില്ല തന്നെ ...!!!

പൂക്കള്‍...!!!




പൂക്കള്‍...!!!

പ്രണയത്തിന്റെ
കൊടും ചൂടുള്ള
പനിനീര്‍ പൂക്കള്‍

അല്ലെങ്കില്‍
വിരഹത്തിന്റെ
കൊടുംതനുപ്പുള്ള
ലില്ലിപ്പൂക്കള്‍

പ്രതീക്ഷയുടെ
നറുമണം കലര്ന്ന
താമരപ്പൂക്കള്‍ ..!!!

സാന്ത്വനത്തിന്റെ
കുളിരുള്ള
മുല്ലപ്പൂക്കള്‍...!!

എല്ലാ
പൂക്കള്‍ക്കും
പ്രണാമം...!

എന്തെന്നാല്‍
എനിക്ക് വേണ്ടി
ഒരു പൂവും
വിരിയാറില്ലല്ലോ ...!!!!


അവര്‍...!




അവര്‍...!

അവര്‍
അവര്‍ വരുന്നുണ്ട്
എന്റെ ചോരകുടിക്കാന്‍...!!!

എനിക്കുള്ളതെല്ലാം
ഊട്ടിയെടുതിട്ടും
മതിവരാതെ ...!!!

എന്റെതെല്ലാം
തട്ടിയെടുത്തിട്ടും
പോരാതെ...!!

ഇനിയും
അവശേഷിക്കുന്നത്
എന്റെ പുറത്തെ
ഈ മാറാപ്പ്
മാത്ത്രമാനെന്നു
തിരിച്ചറിഞ്ഞിട്ടും
അവര്‍ വരുന്നു...!!!

ഇനി
എനിക്കൊളിക്കാന്‍
ഒരിടമില്ല ..!!

എനിക്ക്
പതിയിരിക്കാന്‍
കുഴിമാടങ്ങളില്ല...!!!

എനിക്ക് വിരിക്കാന്‍
വെള്ളയും
കരിമ്പടവും ഇല്ല ...!!!

എന്നിട്ടും
അവര്‍ വരുന്നു...!!!!




മഞ്ഞുതുള്ളികള്‍ ...!!!




മഞ്ഞുതുള്ളികള്‍ ...!!!

എന്റെ കിനാക്കളില്‍
ഊര്‍ന്നു വീഴുന്ന
മുത്തുകള്‍ പോലെ
നിറങ്ങളുടെ
ഉത്സവമായി
ഇളം മഞ്ഞുത്തുള്ളികള്‍ ...!!

പുതുപുലരിയെ
സ്നേഹത്തോടെ
വരവേല്‍ക്കാന്‍
ഇവക്കെങ്കിലുമാകട്ടെ...!!!

ബുദ്ധി ...!!!




ബുദ്ധി ...!!!

അയാളൊരു
,
അല്ലെങ്കില്

അവളൊരു

ബുധിമാനാനെന്നു

എല്ലാവരും

വീമ്പു
പറയാറുണ്ട് ...!

എന്നാല്
എനികെന്താ

ഒട്ടും
ബുദ്ധിയില്ലേ...???

നാളെ...!!!




നാളെ...!!!

നാളെ
ഒരു സ്വപ്നമാണെന്നും
ഇന്നാണ്
യധാര്ത്യമെന്നും
എല്ലാവരും പറയുന്നു....!

അതെന്താ
നാളെ
ഒരിക്കലും
പുലരാത്തതാണോ...???

കണക്ക് ...!!!




കണക്ക് ...!!!

ഒന്നും
ഒന്നും കൂട്ടിയാല്
രണ്ടാണെന്ന്
നിങ്ങള് പറയും

അല്ല
വലിയൊരു
ഒന്നാണെന്ന്
ഞാനും പറയാം ...!

പക്ഷെ
ഇതു രണ്ടുമല്ല
മൂന്നാണ്
ഉത്തരമെന്ന്
മൂന്നാമതൊരാള്
പറഞ്ഞാലോ....???

കുരുക്ക് ...!!!




കുരുക്ക് ...!!!

കുരുക്കുകള്
അഴിക്കുവാന്
വല്ലാത്തൊരു
വാശിതന്നെ വേണം.

കുറച്ചു
അഹന്കാരവും
പിന്നെ
നല്ല ബുദ്ധിയും ..!!

എന്നാല്
ഒരു കുരുക്കിടാന്
ഇതൊന്നും വേണ്ടല്ലോ...???

കോഴിയോ കോഴി മുട്ടയോ ...?




കോഴിയോ കോഴി മുട്ടയോ ...?

കോഴിയാണോ
കോഴിമുട്ടയാണോ
ആദ്യമുണ്ടായതെന്നു
ഞാനും
ചോദിച്ചാല്
നിങ്ങളെനിക്ക്
എന്ത്
ഉത്തരം തരും ...???

മറവി...!!!




മറവി...!!!

മറക്കാന്‍
കഴിയുന്നത്‌
ഒരു
വലിയ കാര്യമാണെന്നാണ്
എല്ലാവരും
പറയുന്നതു ..!

എന്നാല്‍
ഞാന്‍
എന്നെത്തന്നെയങ്ങ്
മറന്നു കളഞ്ഞാലോ ...???

സ്നേഹം...!!!




സ്നേഹം...!!!

സ്നേഹമാണ്
എല്ലാറ്റിനെക്കാളും
വലുത്
എന്നാണു
മഹാകവികള്‍ വരെ
പാടിപ്പുകഴ്ത്ത്തുന്നത്

പിന്നെന്താ
ഞാന്‍
എന്നെ മാത്രം
സ്നേഹിക്കുന്നതില്‍
തെറ്റുള്ളത് ...???

ഇരുട്ട് ...!!!



ഇരുട്ട് ...!!!

ഇരുട്ടാണ്‌
എനിക്കിഷ്ട്ടമെന്നു
എപ്പോഴും
എല്ലാവരും
പറയുന്നു

ശരിയാണ്
കാരണം
സ്ഥായിയായതിനെ
ഇഷ്ട്ടപ്പെടാനാണ്
എനിക്ക്
താത്പര്യം .

സൂര്യനുദിച്ചാല്‍
മാത്രമെ
വെളിച്ചമാകു
അല്ലെന്കിലെപ്പോഴും
ഇരുട്ടല്ലേ ...!!!

സംരക്ഷകര്‍ ...!!!




സംരക്ഷകര്‍ ...!!!

വട്ടത്തില്‍
കറങ്ങി
താളം ചവിട്ടി
മറുകെയും
കുറുകെയും ചാടി
അവരെതുംപോള്‍

കയ്യില്‍
താളവും
വെന്ച്ചമരവും
മുത്ത്തുക്കുടകളുമായി
നമ്മളവരെ
വരവേല്‍ക്കണം...!

അവര്‍
നമ്മുടെ
സംരക്ഷകര്‍ ...!!

നമ്മുടെ വിളവും
നമ്മുടെ വയലും
നമ്മുടെ ആകാശവും
നമ്മുടെ ഭൂമിയും
സംരക്ഷിക്കനെതുന്നവര്‍ ...!

നമ്മുടെ എല്ലാം
നമ്മളവര്‍ക്ക് നല്‍കിയാല്‍
അവര്‍ നമ്മളെ
സംരക്ഷിക്കും ...!

ആരും കട്ടെടുക്കാതെ
ആരും ചൂഷണം ചെയ്യാതെ
എല്ലാം അവര്‍ സംരക്ഷിക്കും ...!!!

അപ്പോള്‍
അതല്ലേ നല്ലത് ...!!

എല്ലാം
നമുക്കവര്‍ക്ക് നല്‍കാം ...!
നമ്മളെ തന്നെയും ...!!!



പരിമിതികള്‍ ....!!!




പരിമിതികള്‍ ....!!!

എനിക്ക്
പരിമിതികളില്ല
എന്നതാണ്
എന്റെ
ഇപ്പോഴത്തെ
പരിമിതി...!!!!

ചായ...!!!




ചായ...!!!

കലശലായി
ഒരു
ചായ കുടിക്കാന്‍
തോന്നുമ്പോള്‍
നിങ്ങള്ക്ക്
ആരിത്തനുത
ഒരു
കാപ്പി കിട്ടിയാല്‍
നിങ്ങളെന്തു ചെയ്യും ...????

വായന...!!!




വായന...!!!

മഹാഭാരതവും
രാമായണവും
ഗീതയും
ബൈബിളും
വിശുദ്ധ ഖുറാനും
ഞാന്‍
ഇതുവരെ വായിച്ചിട്ടില്ല ...!!

എമ്ടിയെയും
തകഴിയെയും
ബഷീറിനെയും
ഒന്നും എനിക്കറിയുകയുമില്ല ...!!!

അതുകൊണ്ടുതന്നെ
എങ്ങിനെയാണ്‌
അല്ലെങ്കില്‍
എന്താണ്
വായിക്കെണ്ടാതെന്നും
എനിക്കറിയില്ല ..!!

പിന്നെങ്ങിനെയാണ്
എനിക്ക്
വളരെ നന്നായി
എഴുതുവാന്‍ കഴിയുക...???

പിറവി...!!!




പിറവി...!!!

മണ്ണിലാണ്
ഞാന്‍
പിറന്നു വീണത്‌

മണ്ണിലേക്ക് തന്നെയാണ്
ഞാന്‍
തിരിച്ചു പോകുന്നതും

എന്നിട്ടും
ഞാനെന്റെ മണ്ണ്
തിരിച്ചറിയുന്നില്ല ...!!!

വാഴ ...!!!




വാഴ ...!!!

ഞാനൊരു
വാഴ
നടാന്‍
തീരുമാനിച്ചു ...!

സ്ഥലം നോക്കി
സമയം നോക്കി
സന്ദര്‍ഭവും കണ്ടുവെച്ചു ...!

അതിന്
വളമിടാനും
വെള്ളമൊഴിക്കാനും
ആളെയും
കണ്ടെത്തി...!

പക്ഷെ
ഇനിയും
വാഴത്തൈ മാത്രം
കിട്ടിയില്ല...!!!!