Monday, August 17, 2009

പകുതി വെന്തത്‌ ...!!!



പകുതി വെന്തത്‌ ...!!!

ഇറച്ചിയാണ്
ഇന്നത്തെ ഭക്ഷണം ...!

തീ കുറവായതിനാല്‍ ആകണം
പകുതിയേ വേവുന്നുള്ളൂ
ഇനിയും കത്തിക്കാന്‍
വിറകില്ല
അടുപ്പുമില്ല ....!

പകുതി വെന്തതിനു
ഭക്ഷണം
എന്ന് പറയാനാവില്ല
ഇറചിയെന്നും
പറയാനാവില്ല ...!

പിന്നെന്തു പറയും ....!!!

Tuesday, August 11, 2009

ചുവട് ...!!!



ചുവട് ...!!!

കാലുകള്‍
നിലത്ത്
ആഴത്തില്‍
ചവിട്ടി ഉറപ്പിച്ചാണ്
ഞാനെന്‍റെ
ചുവടുകള്‍
തുടങ്ങിയത് ....!

എന്നിട്ടും
കാല്‍കീഴിലെ
മണ്ണ് മുഴുവനും
ഒലിച്ച്പോയപ്പോള്‍
ചുവടു തെറ്റി
അടിയും തെറ്റി ...!!!

Thursday, August 6, 2009

മനസ്സ് ...!!!



മനസ്സ് ...!!!

മഞ്ഞു പെയ്യുന്ന
മനസ്സും
മഴ പെയ്യുന്ന
മനസ്സും
കാത്തിരിക്കുന്നത്
വസന്തത്തിനു വേണ്ടി ...!

വസന്തം കഴിഞ്ഞാലും
പിന്നെയും
മനസ്സ് കാത്തിരിക്കുന്നത്
മഞ്ഞിനും
മഴയ്ക്കും വേണ്ടി ...!

മഴയ്ക്കും
മഞ്ഞിനും ഇടയില്‍
പിന്നെയും കാലങ്ങളുള്ളതും
കാഴ്ച്ചകളുള്ളതും
മനസ്സെന്തേ
മനസ്സിലാക്കുന്നില്ല ...???

Tuesday, July 21, 2009

ഞാന്‍ ...!!!



ഞാന്‍ ...!!!


ഇനിയാണ്
എല്ലാം ശരിയാകാന്‍
തുടങ്ങുന്നത്
കാരണം
ഞാന്‍
ശരിയല്ലെന്ന്
ഇന്നെനിക്കു തീര്‍ച്ചയായി ...!

അല്ലെങ്കില്‍ തന്നെ
ഞാന്‍
ശരിയായിരുന്നെന്ന്
എനിക്കെങ്ങിനെ
പറയാനാകും ...!

മറ്റുള്ളവര്‍
എന്നെ പുകഴ്ത്തുകയും
അനുമോദിക്കുകയും
ചെയ്യുന്പോഴും
എനിക്ക് എന്നെക്കുറിച്ചു
അറിയില്ലായിരുന്നു ...!

അതുകൊണ്ടല്ലേ
ഞാന്‍
അവരുടെ പുകഴ്തലുകളില്‍
സ്വയം മറന്നതും ...!

എന്തായാലും
ഇപ്പോഴെങ്കിലും
എനിക്കെന്നെ
അറിയാനായത്
വളരെ നന്നായി
അല്ലെ ....???

Tuesday, July 14, 2009

കാത്തിരിപ്പൂ .....!!!



കാത്തിരിപ്പൂ .....!!!

വാടിക്കരിഞ്ഞു

വളഞ്ഞ് ഒടിയുന്ന

നേരത്താണ്

മരണം

വാതിലിലെത്തി നില്‍ക്കുക

ആര്‍ക്കും

ഒരിക്കലും
വേണ്ടാത്ത

മരണമെന്ന്

പലരും പറയുമ്പോഴും

മറ്റു പലരും

കാത്ത്
കാത്തിരിക്കുന്ന
അതേ മരണം ....!


ഒരുതരം

ആവേശത്തോടെ

വാരിപ്പുണരാന്‍
വെമ്പുന്ന
മരണം ...!


എന്നിട്ടും

മരണം മാത്രം

അവരെ
വിട്ടു നില്‍ക്കുന്നു

അവരുടെ

കര്‍മ്മ ബന്ധങ്ങളുടെ

ഭാണ്ഡം
ഒഴിയുന്നതും
കാത്ത് .....!!!

Monday, July 6, 2009

പേര് ...!!!



പേര് ...!!!

എന്റെ
പുസ്തകത്തിന്
ഞാനിടാന്‍ വെച്ച
പേരായിരുന്നു
അത് ...!

നാളും
സമയവും നോക്കി
പേരിടല്‍ നടത്തി
ഐശ്വര്യമായി
തുടങ്ങാന്‍
ഞാന്‍ കരുതിവെച്ച
പേര് ...!

പേര്
കണ്ടു വെച്ചുവെങ്കിലും
അതിടാനുള്ള
പുസ്തകതിലേക്കായി
യാതൊന്നും
തയ്യാറായിരുന്നില്ല
അതുവരെയും ...!

ഞാനെഴുതുന്നതൊക്കെയും
എനിക്ക്
വലിയവയെങ്കിലും
മറ്റുള്ളവര്‍ക്കും
അങ്ങിനെ ആകണമല്ലോ ...!

അങ്ങിനെ
മറ്റുള്ളവര്‍ക്ക് കൂടി
ഇഷ്ട്ടമാകുന്നതോന്നും
ഇതുവരെയും
എഴുതാനുമായിട്ടില്ല ...!

എങ്കിലും
നാലാള് കൂടുമ്പോള്‍
ഒന്ന് പുകഴ്ത്തി പറയാന്‍
ഞാന്‍ കരുതിവെച്ചിരുന്ന
ഒരു നല്ല പേര് ...!

അതാണ്‌ പക്ഷെ
ഇപ്പോള്‍
നഷ്ട്ടമായിരിക്കുന്നത് ..!

അതുകൊണ്ട് തന്നെ
ഞാന്‍ ആ പദ്ധതിയും
ഉപേക്ഷിക്കെണ്ടിയിരിക്കുന്നു ...!

ഒന്നുമില്ലെങ്കിലും
ഒരു പേരുപോലുമില്ലാതെ
പിന്നെങ്ങിനെ ...???

Thursday, June 25, 2009

പ്രണയം ...!!!



പ്രണയം ...!!!

ഒരു മുല്ലപ്പൂ
അല്ലെങ്കിലൊരു
റോസാപ്പൂ ...!

അത്രയെങ്കിലും
വേണമായിരുന്നു
എനിക്കവലോടുള്ള
എന്റെ
പ്രനയമാരിയിക്കാന് ...!

അവളതു
അവളുടെ
തലയില് ചൂടും
അല്ലെങ്കില്
അവളുടെ
ഹൃദയത്തോട്
ചെര്തുവേക്കും ...!

എന്നിട്ട്
അവള്
എന്നോട് പറയും
എനിക്ക് നിന്നെ
ഇഷ്ട്ടമാണ്
എനിക്ക് നിന്നെ
ഇഷ്ട്ടമാണ് എന്ന് ...!!!

Thursday, May 28, 2009

കാഴ്ച ....!!!

കാഴ്ച ....!!!

കാഴ്ച്ചയുടെ
നിശ്ചലത
കണ്ണിന്റെ
തുമ്പില്‍ തുടങ്ങുമ്പോള്‍
കാണുന്നതും
കാണേണ്ടതും
കാണാതാകുന്നു...!

ഇല്ലെങ്കില്‍
വെറുമൊരു
കാഴ്ചയില്‍
മാത്രമൊതുങ്ങരുതാത്ത
ബിംബങ്ങള്‍
ഹൃദയതിലെക്കിറങ്ങാതെ

ഉപരിപ്ലവം
മാത്രമായി
അലിഞ്ഞില്ലാതാകുമ്പോള്‍
പിന്നെ
കണ്ണുകളും
കാഴ്ച്ചതന്നെയും
അന്ന്യവുമാകുന്നു ...!

കാണുന്ന
ബിംബങ്ങള്‍
ദ്രിശ്യങ്ങ ളാകാതെ
രൂപങ്ങളില്‍
മാത്രമോതുങ്ങുന്നത്
കണ്ണുകള്‍ക്ക്‌
പുറകിലെ
കാഴ്ച്ചയുടെ
ശൂന്ന്യതയും ...!

എന്നിട്ടും
എല്ലാം കാണാന്‍
എപ്പോഴും കാണാന്‍
കണ്ണുകള്‍ മാത്രം
വെന്പല്‍ കൊള്ളുന്നു ...!!!

Monday, May 25, 2009

വെളിച്ചം ...!

വെളിച്ചം ...!

കരണ്ട് പോയി
മണ്ണെണ്ണ് യും
വിളക്കും
മെഴുക് തിരിയും
കയ്യിലുണ്ട്
പക്ഷെ
തീപ്പെട്ടിയില്ലാതെ
എങ്ങിനെ
വെളിച്ചമുണ്ടാക്കും ...?

Thursday, May 21, 2009

മിഥ്യ ...!!!

മിഥ്യ ...!!!

നുരയുന്ന വിഷക്കായ്‌
മാറോടു ചേര്‍ക്കുംപോഴും
കണ്ണില്‍ നിറയാത്ത മൌനം
ഇപ്പോഴെന്തിനു വഴിപിരിയുന്നു ...!

ആകാശം
പിന്നെയും ചുവക്കുമെന്നും
കടല്‍ ശാന്തമാകുമെന്നും
എപ്പോഴെങ്കിലും
നീ സ്വപ്നം കണ്ടിരുന്നുവോ ...!

ഇല്ലാത്തതിനെ
പിന്നെയും പിന്നെയും
ഇല്ലാത്തതെന്ന്
കരുതി മറക്കുവാന്‍
നിനക്കും വയ്യ തന്നെ ..!

ഇനിയത് കളഞ്ഞേക്ക്
ആ വിഷക്കായ്‌
നിനക്ക് ചേരില്ല തന്നെ.

Monday, May 18, 2009

എന്റെ തെറ്റ് ....!!!

എന്റെ തെറ്റ് ....!!!

ഞാന്‍ ശരിയല്ലെന്നും
ഞാന്‍ ചെയ്യുന്നതെല്ലാം
തെറ്റാണെന്നും
ഞാന്‍ എല്ലാവര്‍ക്കും
ഒരു ഭാരമാണെന്നും
ഞാന്‍ എല്ലാവര്ക്കും
ഒരു ശലല്യമാണെന്നും
എനിക്ക് അസൂയയാണെന്നും
എനിക്ക് ഒന്നും അറിഞ്ഞുകൂടെന്നും
എനിക്ക് അഹങ്കാരമാണെന്നും
ഞാനൊരു ക്രൂരനാനെന്നും
ഞാനൊരു തരികിടയാനെന്നും
ഞാനൊരു വൃതികെട്ടവനാനെന്നും
എല്ലാവരും
എപ്പോഴും പറയുമ്പോള്‍
ശരിക്കും ഞാന്‍
അങ്ങിനെതന്നെയായിരിക്കില്ലേ ...???

Wednesday, April 29, 2009

രക്തപുഷ്പങ്ങള്‍ ....!!!

രക്തപുഷ്പങ്ങള്‍ ....!!!

വസന്തം പിന്നെയും പിന്നെയും
കണ്‍ തുറക്കുന്നത്
രക്ത പുഷ്പങ്ങളുടെ
പിറവിയുമായിട്ടാണ് ...!!!

വിടരുന്ന
രക്ത പുഷ്പങ്ങള്‍ എല്ലാം
നാളേക്ക് വേണ്ടി
കരുതി വെക്കപ്പെട്ടവയും ....!!!

അവയുടെ ചുവപ്പില്‍
ഭൂമിയും
രക്ത വര്‍ണമാകുമെന്ന്
വൃഥാ സ്വപ്നം കാണാനല്ല ...!!

അവയില്‍
ജീവിതത്തിന്റെ ചുവപ്പ്
ചാലിച്ചെടുത്തു
വെള്ളവും വായുവും
പിന്നെ പച്ചയായ
ജീവിതവും നല്‍കാന്‍ ....!!!

എന്നിട്ടും
പിന്നെയും പിന്നെയും
രക്ത പുഷ്പങ്ങള്‍ വിടരുന്ന
പൂച്ചെടികള്‍ വച്ച് പിടിപ്പിക്കാന്‍ മാത്രം
ആരുമെന്തേ മിനക്കെടാത്തൂ .....???

Sunday, April 19, 2009

ബുദ്ധി...!!!

ബുദ്ധി...!!!

ബുദ്ധി യില്ലാത്തവരെ
മന്ദ ബുദ്ധികള്‍
എന്നാണു പറയുന്നത് ...!!

എന്നാല്‍
ബുദ്ധിയുണ്ടായിട്ടും
അത് ഉപയോഗിക്കാതവരെയോ ...???

Thursday, April 16, 2009

അടുപ്പം ...!!!

അടുപ്പം ...!!!

അകന്നിരിക്കുമ്പോഴാണ്
കൂടുതല്‍
അടുപ്പം തോന്നുക
എന്നാണ്
എല്ലാവരും പറയുന്നത് ...!

എന്നാല്‍
എപ്പോഴും
അകന്നുതന്നെയിരിക്കുന്നവരുടെ
കാര്യമോ ...???

Thursday, March 26, 2009

അവനവനെ ...!!!

അവനവനെ ...!!!

ആര്‍ക്കും
എവിടെയും
എന്തും
എപ്പോഴും
വിളിച്ചു പറയാം ...!!!

ആരെ പറ്റിയും
എന്തിനെ പറ്റിയും
എങ്ങിനെ വേണമെങ്കിലും
പറയാം ...!!!

അങ്ങിനെയൊക്കെ
പറയുമ്പോള്‍
പറയുന്നവന്
ഭ്രാന്താണെന്ന്
മറ്റുള്ളവര്‍
മനസ്സിലാക്കും എന്നുകൂടി
അറിയുന്നതും നന്ന് ...!!!!

Thursday, March 19, 2009

കണ്ണുണ്ടായിട്ടും ...!!!



കണ്ണുണ്ടായിട്ടും ...!!!


കണ്ണുണ്ടായാല്‍ പോര

കാണണം എന്നാണു

എല്ലാവരും പറയുന്നതു ...!!!


എന്നാല്‍
കണ്ണുണ്ടായിട്ടും

കാണാത്തവരുടെ

കാര്യമോ ...???

Tuesday, March 3, 2009



വണ്ടി
മെല്ലെ
മെല്ലെയാണ്
മുന്നോട്ടു പോയിരുന്നത് ...!

വേഗത്തില്‍ പോയിട്ട്
അതിന് പ്രത്യേകിച്ച്
യാതൊന്നും
ചെയ്യാനില്ലാതതുപോലെ
അത്രയും
മെല്ലെ, മെല്ലെ ....!

എന്നിട്ടും
എനിക്കുമാത്രം
അതും വേഗതയെരിയതായി
വല്ലാതെ തോന്നി ...!!

അരികിലെ കമ്പികളില്‍
മുറുകെ പിടിക്കാനും
മനസ്സില്‍
അര്‍ജ്ഞുനപ്പത്ത്
ആവര്‍ത്തിച്ചു ചൊല്ലാനും തുടങ്ങി ...!

എന്നിട്ടും
മനസ്സിന്റെ വിറയല്‍
കൈകളില്‍ കാണാതിരിക്കാന്‍
കഴിഞ്ഞില്ല തന്നെ.....!

അടുത്തിരിക്കുന്നവരെല്ലാം
സുഘകരമായ
ഒരാലസ്യതിലേക്ക്
വഴുതിവീഴുമ്പോഴും
ഞാന്‍ മാത്രം പേടിയോടെ....!!!



Tuesday, February 24, 2009

പിന്നെയും ...!!!



പിന്നെയും ...!!!

അറിയാതെയാണ്
ആദ്യം അങ്ങിനെ
പറയേണ്ടി വന്നതെങ്കിലും
പിന്നെയാണ് തോന്നിയത്
അങ്ങിനെ പറഞ്ഞതു തന്നെയാണ്
ഏറ്റവും ശരിയെന്നു ...!!!

അല്ലെങ്കിലും
ഇനിയും നമ്മളെന്തിനു
എല്ലാം ഒളിച്ചുവേക്കണം
ചിലതൊക്കെ
പലപ്പോഴും
നമ്മളെക്കാള്‍
കൂടുതലായി അറിയാവുന്നത്
മറ്റുള്ളവര്‍ക്കായിരിക്കെ
അവരുടെ മുന്നില്‍
നമ്മള്‍ ഒരു വിഡ്ഢിയായി
നില്‍ക്കുന്നതിനേക്കാള്‍ നല്ലതല്ലേ
അങ്ങിനെയല്ലാതാകുന്നത് ...!!!


Monday, February 16, 2009

മഴ, വെയില്‍, മഞ്ഞ് ...!!!



മഴ, വെയില്‍, മഞ്ഞ് ...!!!

മഞ്ഞ് പെയ്യുന്പോള്‍
പുതച്ചുമൂടി പുറത്തുപോകാതെ
വെരുങ്ങലിചിരിക്കുന്നവര്‍
മഴപെയ്യുമ്പോള്‍
കുടയും ചൂടി നടക്കുന്നവര്‍
വെയിലുള്ളപ്പോള്‍
തോപ്പിവേച്ചുനടക്കുന്നവര്‍
മരിച്ചാല്‍ എന്തുചെയ്യും...???

Monday, February 2, 2009

നഷ്ട്ടങ്ങള്‍ ...!!!



നഷ്ട്ടങ്ങള്‍ ...!!!


പിന്നിട്ട വഴികളില്‍
എവിടെയോ
കണ്ടു മറന്ന
ഒരു പൂവിതള്‍...!

കാറ്റില്‍ എങ്ങോ
നഷ്ട്ടപ്പെട്ട
ഒരീണം...!

എന്റെ പ്രിയപ്പെട്ടവര്‍ക്ക്

ഞാന്‍ കാത്തുവെച്ചതൊക്കെയും

എവിടെയാണ് എനിക്ക്

കൈമോശം വരുന്നതു ...???