Monday, May 18, 2009

എന്റെ തെറ്റ് ....!!!

എന്റെ തെറ്റ് ....!!!

ഞാന്‍ ശരിയല്ലെന്നും
ഞാന്‍ ചെയ്യുന്നതെല്ലാം
തെറ്റാണെന്നും
ഞാന്‍ എല്ലാവര്‍ക്കും
ഒരു ഭാരമാണെന്നും
ഞാന്‍ എല്ലാവര്ക്കും
ഒരു ശലല്യമാണെന്നും
എനിക്ക് അസൂയയാണെന്നും
എനിക്ക് ഒന്നും അറിഞ്ഞുകൂടെന്നും
എനിക്ക് അഹങ്കാരമാണെന്നും
ഞാനൊരു ക്രൂരനാനെന്നും
ഞാനൊരു തരികിടയാനെന്നും
ഞാനൊരു വൃതികെട്ടവനാനെന്നും
എല്ലാവരും
എപ്പോഴും പറയുമ്പോള്‍
ശരിക്കും ഞാന്‍
അങ്ങിനെതന്നെയായിരിക്കില്ലേ ...???

Wednesday, April 29, 2009

രക്തപുഷ്പങ്ങള്‍ ....!!!

രക്തപുഷ്പങ്ങള്‍ ....!!!

വസന്തം പിന്നെയും പിന്നെയും
കണ്‍ തുറക്കുന്നത്
രക്ത പുഷ്പങ്ങളുടെ
പിറവിയുമായിട്ടാണ് ...!!!

വിടരുന്ന
രക്ത പുഷ്പങ്ങള്‍ എല്ലാം
നാളേക്ക് വേണ്ടി
കരുതി വെക്കപ്പെട്ടവയും ....!!!

അവയുടെ ചുവപ്പില്‍
ഭൂമിയും
രക്ത വര്‍ണമാകുമെന്ന്
വൃഥാ സ്വപ്നം കാണാനല്ല ...!!

അവയില്‍
ജീവിതത്തിന്റെ ചുവപ്പ്
ചാലിച്ചെടുത്തു
വെള്ളവും വായുവും
പിന്നെ പച്ചയായ
ജീവിതവും നല്‍കാന്‍ ....!!!

എന്നിട്ടും
പിന്നെയും പിന്നെയും
രക്ത പുഷ്പങ്ങള്‍ വിടരുന്ന
പൂച്ചെടികള്‍ വച്ച് പിടിപ്പിക്കാന്‍ മാത്രം
ആരുമെന്തേ മിനക്കെടാത്തൂ .....???

Sunday, April 19, 2009

ബുദ്ധി...!!!

ബുദ്ധി...!!!

ബുദ്ധി യില്ലാത്തവരെ
മന്ദ ബുദ്ധികള്‍
എന്നാണു പറയുന്നത് ...!!

എന്നാല്‍
ബുദ്ധിയുണ്ടായിട്ടും
അത് ഉപയോഗിക്കാതവരെയോ ...???

Thursday, April 16, 2009

അടുപ്പം ...!!!

അടുപ്പം ...!!!

അകന്നിരിക്കുമ്പോഴാണ്
കൂടുതല്‍
അടുപ്പം തോന്നുക
എന്നാണ്
എല്ലാവരും പറയുന്നത് ...!

എന്നാല്‍
എപ്പോഴും
അകന്നുതന്നെയിരിക്കുന്നവരുടെ
കാര്യമോ ...???

Thursday, March 26, 2009

അവനവനെ ...!!!

അവനവനെ ...!!!

ആര്‍ക്കും
എവിടെയും
എന്തും
എപ്പോഴും
വിളിച്ചു പറയാം ...!!!

ആരെ പറ്റിയും
എന്തിനെ പറ്റിയും
എങ്ങിനെ വേണമെങ്കിലും
പറയാം ...!!!

അങ്ങിനെയൊക്കെ
പറയുമ്പോള്‍
പറയുന്നവന്
ഭ്രാന്താണെന്ന്
മറ്റുള്ളവര്‍
മനസ്സിലാക്കും എന്നുകൂടി
അറിയുന്നതും നന്ന് ...!!!!

Thursday, March 19, 2009

കണ്ണുണ്ടായിട്ടും ...!!!



കണ്ണുണ്ടായിട്ടും ...!!!


കണ്ണുണ്ടായാല്‍ പോര

കാണണം എന്നാണു

എല്ലാവരും പറയുന്നതു ...!!!


എന്നാല്‍
കണ്ണുണ്ടായിട്ടും

കാണാത്തവരുടെ

കാര്യമോ ...???

Tuesday, March 3, 2009



വണ്ടി
മെല്ലെ
മെല്ലെയാണ്
മുന്നോട്ടു പോയിരുന്നത് ...!

വേഗത്തില്‍ പോയിട്ട്
അതിന് പ്രത്യേകിച്ച്
യാതൊന്നും
ചെയ്യാനില്ലാതതുപോലെ
അത്രയും
മെല്ലെ, മെല്ലെ ....!

എന്നിട്ടും
എനിക്കുമാത്രം
അതും വേഗതയെരിയതായി
വല്ലാതെ തോന്നി ...!!

അരികിലെ കമ്പികളില്‍
മുറുകെ പിടിക്കാനും
മനസ്സില്‍
അര്‍ജ്ഞുനപ്പത്ത്
ആവര്‍ത്തിച്ചു ചൊല്ലാനും തുടങ്ങി ...!

എന്നിട്ടും
മനസ്സിന്റെ വിറയല്‍
കൈകളില്‍ കാണാതിരിക്കാന്‍
കഴിഞ്ഞില്ല തന്നെ.....!

അടുത്തിരിക്കുന്നവരെല്ലാം
സുഘകരമായ
ഒരാലസ്യതിലേക്ക്
വഴുതിവീഴുമ്പോഴും
ഞാന്‍ മാത്രം പേടിയോടെ....!!!



Tuesday, February 24, 2009

പിന്നെയും ...!!!



പിന്നെയും ...!!!

അറിയാതെയാണ്
ആദ്യം അങ്ങിനെ
പറയേണ്ടി വന്നതെങ്കിലും
പിന്നെയാണ് തോന്നിയത്
അങ്ങിനെ പറഞ്ഞതു തന്നെയാണ്
ഏറ്റവും ശരിയെന്നു ...!!!

അല്ലെങ്കിലും
ഇനിയും നമ്മളെന്തിനു
എല്ലാം ഒളിച്ചുവേക്കണം
ചിലതൊക്കെ
പലപ്പോഴും
നമ്മളെക്കാള്‍
കൂടുതലായി അറിയാവുന്നത്
മറ്റുള്ളവര്‍ക്കായിരിക്കെ
അവരുടെ മുന്നില്‍
നമ്മള്‍ ഒരു വിഡ്ഢിയായി
നില്‍ക്കുന്നതിനേക്കാള്‍ നല്ലതല്ലേ
അങ്ങിനെയല്ലാതാകുന്നത് ...!!!


Monday, February 16, 2009

മഴ, വെയില്‍, മഞ്ഞ് ...!!!



മഴ, വെയില്‍, മഞ്ഞ് ...!!!

മഞ്ഞ് പെയ്യുന്പോള്‍
പുതച്ചുമൂടി പുറത്തുപോകാതെ
വെരുങ്ങലിചിരിക്കുന്നവര്‍
മഴപെയ്യുമ്പോള്‍
കുടയും ചൂടി നടക്കുന്നവര്‍
വെയിലുള്ളപ്പോള്‍
തോപ്പിവേച്ചുനടക്കുന്നവര്‍
മരിച്ചാല്‍ എന്തുചെയ്യും...???

Monday, February 2, 2009

നഷ്ട്ടങ്ങള്‍ ...!!!



നഷ്ട്ടങ്ങള്‍ ...!!!


പിന്നിട്ട വഴികളില്‍
എവിടെയോ
കണ്ടു മറന്ന
ഒരു പൂവിതള്‍...!

കാറ്റില്‍ എങ്ങോ
നഷ്ട്ടപ്പെട്ട
ഒരീണം...!

എന്റെ പ്രിയപ്പെട്ടവര്‍ക്ക്

ഞാന്‍ കാത്തുവെച്ചതൊക്കെയും

എവിടെയാണ് എനിക്ക്

കൈമോശം വരുന്നതു ...???

മരുന്ന് ...!!!



മരുന്ന് ...!!!

രോഗം മാറാന്‍
മരുന്ന് കഴിക്കാം ...!

അത്
അലോപ്പതിയോ
ആയുര്‍വേദമോ
നാട്ടുമാരുന്നോ
എന്തുമാകാം ...!

എന്നാല്‍
മരുന്ന് കഴിച്ചാലും
മാറാത്ത രോഗം മാറാന്‍
എന്ത് ചെയ്യും ...???

Wednesday, January 28, 2009

എന്റെ മകരം...!!!




എന്റെ മകരം...!!!

മകരം
മഞ്ഞിന്റെ
തണുപ്പണിഞ്ഞ
പുലരികളുടെ
മകരം ...!!

മഞ്ഞിന്റെ
ഇളംകുളിരില്‍
ഉള്ളന്‍ നനയുന്ന
കിനുകിനുത്ത
സന്ധ്യകളുടെ
മകരം ...!

എനിക്ക്
നഷ്ടപ്പെടുന്ന
എന്റെ
സ്വപ്നങ്ങളുടെ
മകരം...!!!

************

( മലയാളത്തില്‍ എഴുതി തന്നത് - http://maanikyam.blogspot.com/ )

Tuesday, January 27, 2009

കാത്തിരിക്കുന്നു ....!!!



കാത്തിരിക്കുന്നു ....!!!

ഇനിയും
കാനാതത്തിനു
ഇനിയും
കേള്‍ക്കാതത്തിനു
ഇനിയും
അറിയാതത്തിനു
മറ്റെന്തിനെക്കാളും
ഞാനും
കാത്തിരിക്കുന്നു ....!!!

Monday, January 26, 2009

സ്വാതന്ത്ര്യം ....!!!



സ്വാതന്ത്ര്യം ....!!!

നീലാകാശമേ
എനിക്ക്
വര്നക്കുട പിടിക്കൂ

താഴ്വരകളെ
എനിക്കായ്
പൂക്കൂടയോരുക്കൂ

തെനരുവികളെ
എനിക്ക്
മംഗളം പാടുവിന്‍

എന്തെന്നാല്‍
ഞാനിന്നു
ആഘോഷിക്കുകയാണ്

എന്റെ
മാതൃഭൂമിയുടെ
സ്വാതന്ത്ര്യം ....!!!

Monday, January 19, 2009

ചുവപ്പ് ....!!!



ചുവപ്പ്‌ ....!!!

രക്തത്തിന്
ചുവപ്പുനിരമാനെന്നും
ചുവപ്പ്
തീവ്രതയുടെ
നിരമാനെന്നും
പറയുമ്പോള്
രക്തവും
തീവ്രമാകുന്നു ...!!!

തീവ്രമയതെന്തും
മാനസികവുമാകുന്നു ...!!!

എന്നിട്ടും
മനുഷ്യത്വത്തിനു മാത്രം
എന്തെ
തീവ്രതയില്ലാതാകുന്നു....???

Tuesday, January 13, 2009

പാപം...!!!





പാപം...!!!

താന്‍ ചെയ്യുന്നതെല്ലാം
തനിക്ക് ശരിയാണെന്ന്
താന്‍ തന്നെ നിനച്ചാല്‍
പിന്നെങ്ങിനെ
പാപവും പുന്ന്യവും ഉണ്ടാകും ...???

Tuesday, December 30, 2008

മയില്‍ പീലികള്‍ ...!!!




മയില്‍ പീലികള്‍ ...!!!


മയില്‍പ്പീലികള്‍

എനിക്കൊരുപാട്
ഇഷ്ട്ടമാണ് ...!!

എന്റെ

പുസ്തകത്താളുകളില്‍

ആകാശം
കാണിക്കാതെ

ഞാനെടുതുവേച്ച

അവയൊന്നും

പിന്നൊരിക്കലും

ആകാശം

കണ്ടിട്ടില്ലെന്കിലും
...!!!!


ഇപ്പോഴും

ഞാന്‍
സൂക്ഷിച്ചുവെക്കുന്നു

എന്റെ

മനസ്സിന്റെ
താളുകളില്‍
കുറച്ചു

മയില്‍‌പീലി
തണ്ടുകള്‍...!!!

Tuesday, December 23, 2008

എല്ലാം എനിക്ക് വേണ്ടി...!!!




എല്ലാം എനിക്ക് വേണ്ടി...!!!

അതെ
എല്ലാം
എനിക്ക് വേണ്ടി
മാത്രം

പുലരികള്‍
പിറക്കുന്നതും
പൂക്കള്‍
വിരിയുന്നതും
വസന്തം
വരുന്നതും
എനിക്കുവേണ്ടി.

പറവകള്‍
പറക്കുന്നതും
കയ്കനികളുണ്ടാകുന്നതും
അരുവികള്‍
ഒഴുകുന്നതും
എനിക്കുവേണ്ടി മാത്രം.

ഈ ലോകവും
ആകാശവും
ഭൂമിയും
നക്ഷത്രങ്ങളും
സൂര്യനും
ചന്ദ്രനും
എനിക്കുവേണ്ടി.

ഇവിടുത്തെ
സ്വര്‍ണവും
ധന ധാന്യങ്ങളും
കുന്നും പുഴയും
കടലും മലകളും
എനിക്കുവേണ്ടി മാത്രം.

എന്നിട്ടും
ഞാന്‍ മാത്രം
തൃപ്തനല്ല...!!!

ഇനി...????




പുലരുന്നത്‌...!!!




പുലരുന്നത്‌...!!!

കോഴികള്‍
കൂവുന്നതുകൊണ്ടാണ്
നേരം പുലരുന്നതെന്ന്
ഞാന്‍ പറയുമ്പോള്‍
അവര്‍ പറയുന്നു
അല്ല,
സൂര്യന്‍ ഉദിക്കുന്നതുകൊണ്ടാണ്
കോഴികള്‍ കൂവുന്നതെന്ന്...
അങ്ങിനെയെന്കില്‍
ഒരുപക്ഷെ
ഞാനുനരുന്നതുകൊണ്ടാവില്ലേ
കോഴികള്‍
കൂവുന്നതും
സൂര്യനുദിക്കുന്നതും ...???

ഉണ്ണി എഴുതുകയാണ് ...!!!




ഉണ്ണി എഴുതുകയാണ് ...!!!

ഉണ്ണി
എഴുതുകയാണ്
അക്ഷരങ്ങള്‍....
അതെ അവതന്നെയാകട്ടെ
ആദ്യമെന്നു
കരുതിക്കാണണം ....!!!

എങ്കില്‍
എന്തുകൊണ്ട്
അക്കങ്ങളും ആയിക്കൂടാ...

മനസ്സില്‍ തോന്നുന്നത്
ചോതിക്കതെയും
തരമില്ല....!!

അതുകൊണ്ട്
അക്കങ്ങളും ആകാം...!!!

പിന്നെ...
എഴുതിയെഴുതി
ഒതിരിയെഴുതിയപ്പോള്‍
ഉണ്നിക്കൊരശയം
ഇനി
തന്റെ തലവരയും
ഒന്നെഴുതാമെന്നു....!

തലയില്‍
എഴുതണമെങ്കില്‍
എന്തുകൊന്ടെഴുതനം...???

അതെ
അതുതന്നെയാണിപ്പൊല്
ഉണ്ണിയുടെ പ്രശ്നവും....!!!!