Wednesday, November 4, 2009

പരിമിതികള്‍ ....!!!




പരിമിതികള്‍ ....!!!

എനിക്ക്
പരിമിതികളില്ല
എന്നതാണ്
എന്റെ
ഇപ്പോഴത്തെ
പരിമിതി...!!!!

ചായ...!!!




ചായ...!!!

കലശലായി
ഒരു
ചായ കുടിക്കാന്‍
തോന്നുമ്പോള്‍
നിങ്ങള്ക്ക്
ആരിത്തനുത
ഒരു
കാപ്പി കിട്ടിയാല്‍
നിങ്ങളെന്തു ചെയ്യും ...????

വായന...!!!




വായന...!!!

മഹാഭാരതവും
രാമായണവും
ഗീതയും
ബൈബിളും
വിശുദ്ധ ഖുറാനും
ഞാന്‍
ഇതുവരെ വായിച്ചിട്ടില്ല ...!!

എമ്ടിയെയും
തകഴിയെയും
ബഷീറിനെയും
ഒന്നും എനിക്കറിയുകയുമില്ല ...!!!

അതുകൊണ്ടുതന്നെ
എങ്ങിനെയാണ്‌
അല്ലെങ്കില്‍
എന്താണ്
വായിക്കെണ്ടാതെന്നും
എനിക്കറിയില്ല ..!!

പിന്നെങ്ങിനെയാണ്
എനിക്ക്
വളരെ നന്നായി
എഴുതുവാന്‍ കഴിയുക...???

പിറവി...!!!




പിറവി...!!!

മണ്ണിലാണ്
ഞാന്‍
പിറന്നു വീണത്‌

മണ്ണിലേക്ക് തന്നെയാണ്
ഞാന്‍
തിരിച്ചു പോകുന്നതും

എന്നിട്ടും
ഞാനെന്റെ മണ്ണ്
തിരിച്ചറിയുന്നില്ല ...!!!

വാഴ ...!!!




വാഴ ...!!!

ഞാനൊരു
വാഴ
നടാന്‍
തീരുമാനിച്ചു ...!

സ്ഥലം നോക്കി
സമയം നോക്കി
സന്ദര്‍ഭവും കണ്ടുവെച്ചു ...!

അതിന്
വളമിടാനും
വെള്ളമൊഴിക്കാനും
ആളെയും
കണ്ടെത്തി...!

പക്ഷെ
ഇനിയും
വാഴത്തൈ മാത്രം
കിട്ടിയില്ല...!!!!



നഷ്ട്ടം ....!!!




നഷ്ട്ടം ....!!!

തിരിചെടുക്കാനാകാതവിധം
ഇല്ലാതാകുന്നതാണ്
നഷ്ട്ടമെന്നു
എല്ലാവരും പറയുന്നു...!!!

എന്നാല്‍ പിന്നെങ്ങിനെ
നഷ്ട്ടമുണ്ടാകും...???

അറിയാത്തത് ...!!!




അറിയാത്തത് ...!!!

എനിക്കരിയാത്തത്
അറിയില്ലെന്ന്
ഞാന്‍ പറഞ്ഞാല്‍
നിങ്ങള്‍ എന്നെ കളിയാക്കും
എനിക്കൊന്നുമാരിയില്ലെന്നു ..!

അറിയാത്തതും
അറിയാമെന്ന്
ഞാന്‍
മേനിനടിച്ചാല്‍
ഞാന്‍ തന്നെ
നിങ്ങളെ കളിയാക്കും
ഒന്നും അറിയാത്തവരെന്നു ....!!!

ചോദ്യവും ഉത്തരവും ...!!!




ചോദ്യവും ഉത്തരവും ...!!!

ചോദ്യങ്ങള്
വളരെ
എളുപ്പമാണ് ....!!!

ആര്ക്കും
എന്തും
എപ്പോഴും
എവിടെയും
ചോദിക്കാം ...!

പക്ഷെ
ഉത്തരങ്ങളോ .....?

മഞ്ഞിന്റെ ചിന്ത ...!!!



മഞ്ഞിന്റെ ചിന്ത ...!!!

ബാലകിരണങ്ങളില്‍
ബാഷ്പമാകാന്‍
പോന്പുലരിയില്‍
ഇളക്കുന്പിളില്‍ നിന്നും
ഇറ്റുവീഴുന്ന
ഒരു
മഞ്ഞിന്‍ കണത്തിനു
എന്താവും
ചിന്തിക്കനുണ്ടാവുക ...!!!

ജീവിത യാഥാര്‍ത്ഥ്യം ...!!!



ജീവിത യാഥാര്‍ത്ഥ്യം ...!!!

ഇന്നു എന്നത്
അനുഭവിക്കാനുള്ളതാണ്
അനിവാര്യമായ
സത്യം ...!

നമുക്കു
മാറ്റാനോ
മായ്ക്കാണോ
മരിക്കാനോ
ഒരിക്കലും കഴിയാത്ത
പച്ചയായ നേര് ...!

പ്രതീക്ഷയും
പരിഭവവുമില്ലാതെ
അനുഭവിച്ചു തീര്‍ക്കേണ്ട
ജീവിത യാഥാര്‍ത്ഥ്യം ...!!!

അനുഭവം ...!!!



അനുഭവം ...!!!

അനുഭവമാണ്
എന്റെ ഗുരു
എന്നാണ്
എല്ലാവരും
പറയാറ്‌ ...!!

അനുഭവിച്ചിട്ടും
പടിക്കാതവരുടെ
ഗുരു
ആരാണാവോ ...???

ചിന്തകള്‍ ...!!!



ചിന്തകള്‍ ...!!!

രാത്രിക്ക് മുന്പേ
മഴ തുടങ്ങുമെന്ന്
എനിക്ക് തോന്നിയപ്പോഴെക്കും
നേരം രാത്രിയായിക്കഴിഞ്ഞിരുന്നു...!!!

എന്നിട്ടും
ഞാന്‍ കാത്തിരുന്നു
മഴ തോര്‍ന്ന്
നിലവുദിക്കുന്നതും
പിന്നെ
സൂര്യനുദിക്കുന്നതും കാത്ത് ....!!!

എന്റെ തലയ്ക്കു മുകളില്‍
ശവം തീനിക്കഴുകന്മാര്‍
പാറിപ്പറക്കുന്നതും
അവ എന്നെ നോക്കി
കൊഞ്ഞനം കുത്തുന്നതും
എനിക്ക് കാണാം ...!!

ഇനിയും
എന്തിന് വേണ്ടി ഈ ജന്മം
എന്നാകുമോ അവയുടെ ഉള്ളില്‍ ...???


ഉറക്കം...!!!


ഉറക്കം...!!!


രണ്ടാം യാമവും
പിന്നെ
മൂന്നാം യാമവും
കടന്നു പോയിട്ടും
എനിക്കുമാത്രം
ഉറക്കം വന്നില്ല !!!

തിരിഞ്ഞും
മറിഞ്ഞും
ചാഞ്ഞും
ചരിഞ്ഞും
.....
എങ്ങിനെകിടന്നിട്ടും
എനിക്കുമാത്രം
ഉറക്കം വന്നില്ല ...!!!

വല്ലാത്ത ക്ഷീനമുണ്ടായിട്ടും
ഉറക്കം വരാതിരിക്കാനുള്ള
കാരണങ്ങള്‍ ഒന്നും ഉണ്ടാവാതിരുന്നിട്ടും
ഉറക്കം മാത്രം വന്നില്ല...!!!

അപ്പോഴാണ്‌
മെല്ലെ കണ്ണുതുറന്നു
പുറത്തേക്ക് നോക്കുന്നത്

ഇന്നലെ രാത്രി
മുഴുവനും ഉറങ്ങിക്കഴിഞ്ഞിട്ടും
പിന്നെയും കിടന്നാല്‍
ഈ പകല്‍ നേരത്ത്
എങ്ങിനെയാണ്
ഉറക്കം വരിക...???


ഓട്ടപാത്രം ....!!!




ഓട്ടപാത്രം ....!!!


പാത്രം
ഓട്ടയായിരുന്നിട്ടും
അതില്‍
വീഴുന്നതൊന്നും
പുറത്തു പോകുമായിരുന്നില്ല ...!


അത്
പാത്രത്തിന്റെ
ഓട്ട
ചെരുതായിട്ടോ


അതോ
അതില്‍
വീഴുന്നത്
ഒട്ടയെക്കാള്‍
വലുതായിട്ടോ ...???

എന്റേത് ...!!!




എന്റേത് ...!!!

എല്ലാം
എന്റേത് എന്റേത്
എന്ന് മാത്രം പറഞ്ഞാല്‍
വല്ലതും
മറ്റുള്ളവര്‍ക്ക് വേണ്ടിയും കൂടി
മാറ്റിവെക്കേണ്ടേ ...???

പണം ...!!!



പണം ...!!!


കാല്‍പ്പണം കണ്ടാലും
കമിഴ്ന്നു വീഴണം
എന്നാണ് നാട്ടു നടപ്പ് ...!!

വീണാലും
പണം കിട്ടിയില്ലെങ്കിലോ ...???

അച്ഛനെ കാത്ത് ...!!!



അച്ഛനെ കാത്ത് ...!!!

സമയം
വല്ലാതെ വൈകിയിരിക്കുന്നു
ഇനിയും
എത്ര നേരം .....
വല്ലാതെ ഉറക്കും വരാന്‍ തുടങ്ങുന്നു ...!

എന്നിട്ടും
അമ്മ മാത്രമെന്തേ
ഇങ്ങിനെ അനങാതിരിക്കുന്നു...
വല്ലാതോരവസ്ഥയില്‍
തൊട്ടടുത്തിരിക്കുന്ന
എന്നെയൊന്നു
നോക്കുകപോലും ചെയ്യാതെ ...!

അല്ലെങ്കില്‍
എന്തൊരു സ്നേഹമാണ്
എന്റെ അമ്മക്ക് ...
താഴത്തും
തലയിലും വെക്കാതെ എന്നത്
ശരിക്കും അങ്ങിനെ തന്നെ ....

എന്നിട്ടും
ഇന്ന് മാത്രം....!

ഇത്രയായിട്ടും
അച്ചനെമാത്രം
എന്തെ കാണാതൂ ..
ഇന്ന്
ശമ്പളവും വാങ്ങി
ദീപാവലിക്ക്
പുത്തനുടുപ്പും
പടക്കങ്ങളും വാങ്ങാന്‍
അച്ഛന്‍
നേരത്തെ varaamennu
പറഞ്ഞതായിരുന്നല്ലോ ....!

വൈകുന്നേരം തന്നെ
കുളിച്ചു
ഉടുപ്പും മാറ്റി
കാത്തിരിക്കുന്നതല്ലേ ....!

ഇപ്പൊ
രാത്രിയായിരിക്കുന്നു
വല്ലാതെ വിശക്കാനും
തുടങ്ങിയിരിക്കുന്നു ...

എന്നിട്ടും
അമ്മ ഒരേ ഇരുപ്പുതന്നെ ..
ഇനി ...???

സ്വപ്നം ...!!!!



സ്വപ്നം ...!!!!

കിനിഞ്ഞിറങ്ങുന്ന
രക്തകണങ്ങള്‍
കാഴ്ച്ചയെ മറവിയിലാഴതുന്പോള്‍
ബോധം പിടിച്ചു നിര്‍ത്തപ്പെടാന്‍
വല്ലാതെ വേന്പല്‍കൊള്ളപ്പെടുന്നു ...!

ക്രൂരമായ മര്‍ദ്ധനത്ത്തിന്റെ
ചില നഗ്ന ചിത്രങ്ങള്‍ ...!

ഇനിയും അവശേഷിക്കുന്ന
ജീവ കോശങ്ങളില്‍
നിറഞ്ഞ പ്രനനുള്ളവ
അപൂര്‍വ്വം തന്നെ ...!

കണ്ണില്‍ തങ്ങി നില്‍ക്കുന്ന
ചില ചിത്രങ്ങള്‍
പിന്നെയും ബാക്കിയാകുന്നു ...!

അവസാനത്തെ
ചേലക്കഷ്ണതിനുവേണ്ടി
തെരുവില്‍
പകല്‍ വെളിച്ചത്തില്‍
ചുറ്റും തിരയുന്ന
തന്റെ പ്രിയതമ ...!

കണ്ണുകള്‍ ഇരുക്കിയടച്ചിട്ടും
മരിച്ചുപോകാതത്തില്‍
സ്വയം ശപിക്കുന്ന
അച്ഛനും അമ്മയും ...!

നശിച്ച ദേഹം
അഗ്നിയില്‍ സമര്‍പ്പിച്ചു
നിര്‍വൃതിയടയുന്ന
കൊച്ചനുജത്തി ...!

എല്ലാം, എല്ലാം
സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു
ഇനിയും അവശേഷിക്കുന്നത്
ചില അപൂര്‍ണ്ണ ചലനങ്ങള്‍ മാത്രം ...!

തന്റെ ദൈവം
ഇനി എപ്പോഴാണ്
കണ്ണൊന്നു തുറക്കുക ...!

അല്ലെങ്കില്‍
ദൈവമെന്നല്ലല്ലോ പറയേണ്ടത്
കര്‍മ്മ കാണ്ടങ്ങളില്‍
ഇനി അങ്ങിനെയൊരു പേരില്ല ...!

പ്രസ്ഥാനം ..
ആശയം ...
പിന്നെ
അവ്യക്തമായ
കുറെ സ്വപ്നങ്ങളും ....!!!!

സത്യം ...!!!



സത്യം ...!!!


പറഞ്ഞു പറഞ്ഞ്
പിന്നെയും പറഞ്ഞ്
പലരും പറഞ്ഞ്
എല്ലാവരും പറഞ്ഞ്
അതിനു മേലെയും പറഞ്ഞ്
ഒരു നുണ സത്യമാക്കാംഎന്നു
നിങ്ങള്‍ പറയുന്പോള്‍
പക്ഷെ
നുണ എങ്ങിനെ
സത്യമാകും ...???


കയറ്റം ...!



കയറ്റം ...!

കയറ്റം
എപ്പോഴും
മുകളിലേക്കാണ്
മുകളില്‍ നിന്നുള്ളത്
ഇറക്കവും
ഇതിനു രണ്ടിനും
ഇടയിലായി
യാതോന്നുമില്ലേ ...?