പറഞ്ഞു പറഞ്ഞ് പിന്നെയും പറഞ്ഞ് പലരും പറഞ്ഞ് എല്ലാവരും പറഞ്ഞ് അതിനു മേലെയും പറഞ്ഞ് ഒരു നുണ സത്യമാക്കാംഎന്നു നിങ്ങള്‍ പറയുന്പോള്‍ പക്ഷെ നുണ എങ്ങിനെ സത്യമാകും ...???
ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാത്ത തല ചായ്ക്കാന്‍ വീടില്ലാത്ത മാറിയുടുക്കാന്‍ വസ്ത്രമില്ലാത്ത പട്ടിനിപ്പവങ്ങള്ക്ക് സര്‍ക്കാര്‍ നല്കുന്ന ഭിക്ഷയില്‍ നിന്നും കയ്യിട്ടുവാരി തിന്നു മദിക്കുന്ന ഉദ്യോഗസ്ഥ പ്രഭുക്കളെ നമ്മളെങ്ങിനെ വെച്ചുപോരുപ്പിക്കുന്നു....!!!
നാളെയുടെ പകുതിയെടുത്ത് ഇന്നില്‍ ചേര്‍ത്ത് കൂട്ടിവായിച്ചാല്‍ ഇന്നലെയാകുമെന്ന് ആരോ പറഞ്ഞു കേട്ടപ്പോള്‍ പിന്നെ എനിക്ക് വേണ്ടത് ഇന്ന് മാത്രമെന്ന് ഉറപ്പിച്ച് ഇന്നലെയുടെയും നാളെയുടെയും പകുതിയല്ല മുഴുവന്‍ തന്നെയുമെടുത്ത് രണ്ടു വട്ടം കൂട്ടിനോക്കിയിട്ടും ഇന്ന് പിന്നെയും ഇന്ന് മാത്രമായി അവശേഷിക്കുന്നു ....!!!