Wednesday, November 4, 2009

സ്വപ്നം ...!!!!



സ്വപ്നം ...!!!!

കിനിഞ്ഞിറങ്ങുന്ന
രക്തകണങ്ങള്‍
കാഴ്ച്ചയെ മറവിയിലാഴതുന്പോള്‍
ബോധം പിടിച്ചു നിര്‍ത്തപ്പെടാന്‍
വല്ലാതെ വേന്പല്‍കൊള്ളപ്പെടുന്നു ...!

ക്രൂരമായ മര്‍ദ്ധനത്ത്തിന്റെ
ചില നഗ്ന ചിത്രങ്ങള്‍ ...!

ഇനിയും അവശേഷിക്കുന്ന
ജീവ കോശങ്ങളില്‍
നിറഞ്ഞ പ്രനനുള്ളവ
അപൂര്‍വ്വം തന്നെ ...!

കണ്ണില്‍ തങ്ങി നില്‍ക്കുന്ന
ചില ചിത്രങ്ങള്‍
പിന്നെയും ബാക്കിയാകുന്നു ...!

അവസാനത്തെ
ചേലക്കഷ്ണതിനുവേണ്ടി
തെരുവില്‍
പകല്‍ വെളിച്ചത്തില്‍
ചുറ്റും തിരയുന്ന
തന്റെ പ്രിയതമ ...!

കണ്ണുകള്‍ ഇരുക്കിയടച്ചിട്ടും
മരിച്ചുപോകാതത്തില്‍
സ്വയം ശപിക്കുന്ന
അച്ഛനും അമ്മയും ...!

നശിച്ച ദേഹം
അഗ്നിയില്‍ സമര്‍പ്പിച്ചു
നിര്‍വൃതിയടയുന്ന
കൊച്ചനുജത്തി ...!

എല്ലാം, എല്ലാം
സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു
ഇനിയും അവശേഷിക്കുന്നത്
ചില അപൂര്‍ണ്ണ ചലനങ്ങള്‍ മാത്രം ...!

തന്റെ ദൈവം
ഇനി എപ്പോഴാണ്
കണ്ണൊന്നു തുറക്കുക ...!

അല്ലെങ്കില്‍
ദൈവമെന്നല്ലല്ലോ പറയേണ്ടത്
കര്‍മ്മ കാണ്ടങ്ങളില്‍
ഇനി അങ്ങിനെയൊരു പേരില്ല ...!

പ്രസ്ഥാനം ..
ആശയം ...
പിന്നെ
അവ്യക്തമായ
കുറെ സ്വപ്നങ്ങളും ....!!!!

സത്യം ...!!!



സത്യം ...!!!


പറഞ്ഞു പറഞ്ഞ്
പിന്നെയും പറഞ്ഞ്
പലരും പറഞ്ഞ്
എല്ലാവരും പറഞ്ഞ്
അതിനു മേലെയും പറഞ്ഞ്
ഒരു നുണ സത്യമാക്കാംഎന്നു
നിങ്ങള്‍ പറയുന്പോള്‍
പക്ഷെ
നുണ എങ്ങിനെ
സത്യമാകും ...???


കയറ്റം ...!



കയറ്റം ...!

കയറ്റം
എപ്പോഴും
മുകളിലേക്കാണ്
മുകളില്‍ നിന്നുള്ളത്
ഇറക്കവും
ഇതിനു രണ്ടിനും
ഇടയിലായി
യാതോന്നുമില്ലേ ...?

മുഖപടം ...!!!



മുഖപടം ...!!!

ഇപ്പോള്‍
ഒരുപാട് നാളുകളാകുന്നു
അതെ,
കുറെയേറെ നാളുകളാകുന്നു
അവളെ കണ്ടിട്ട് ...!!!
......
മുഖം മറച്ചാണ്
അവളെന്നും
എന്റെ മുന്നില്‍
വരാറുള്ളത് ...!

നീണ്ട കണ്ണുകളില്‍
വാലിട്ടു സുരുംയെഴുതി
അവക്കുള്ളില്‍
ഒരാകാശം തന്നെ
ഒളിപ്പിച്ചു വെച്ച്
അവളെത്തും ...!

എപ്പോഴും
ആ മുഖം
മരഞ്ഞിട്ടാണോ
അതോ
എന്റെ മുന്നിലെത്തുമ്പോള്‍
മാത്രമാണൊ
അത് മറക്കപ്പെടുന്നത്
എന്നെനിക്കറിയില്ല ...!

ആ മുഖ പടതിനകത്തെ
തിളക്കമോന്നു കാണാന്‍
ഒരിക്കലും
ഞാന്‍ ആഗ്രഹിച്ചിട്ടും ഇല്ല ...!

എന്നും
തിരക്കുകള്‍ക്കിടയില്‍
ശൂന്ന്യതയില്‍ നിന്നെന്നപോലെ
അവള്‍ പ്രത്യക്ഷപ്പെടും ...!

എന്നെ നോക്കി
വശ്യ മനോഹരമായി
അവള്‍ എന്നും
പുന്ചിരികാറുണ്ടെന്ന്
ആ കണ്ണുകളില്‍ നിന്നും
എനിക്ക് വായിക്കാം ...!

ചിലപ്പോള്‍
പ്രഭാതത്തില്‍
അല്ലെങ്കില്‍
സന്ദ്യകളില്‍
എപ്പോഴെന്നില്ലാതെ
അവള്‍ കടന്നെത്തുന്നത്
എന്നിലും
ആവേശമുണര്‍താറുണ്ട്
......

മുഖപടതിനുള്ളില്‍
മുഖമോളിപ്പിക്കുന്ന
ആ പെണ്‍കുട്ടി
തന്നെ തന്നെ
എവിടെയാണാവോ
ഒളിപ്പിച്ചു വെച്ചത് ...???





നരാധമര് ...!!!



നരാധമര് ...!!!

ഒരു നേരത്തെ
അന്നത്തിനു പോലും
വകയില്ലാത്ത
തല ചായ്ക്കാന്
വീടില്ലാത്ത
മാറിയുടുക്കാന്
വസ്ത്രമില്ലാത്ത
പട്ടിനിപ്പവങ്ങള്ക്ക്
സര്ക്കാര് നല്കുന്ന
ഭിക്ഷയില് നിന്നും
കയ്യിട്ടുവാരി
തിന്നു മദിക്കുന്ന
ഉദ്യോഗസ്ഥ പ്രഭുക്കളെ
നമ്മളെങ്ങിനെ
വെച്ചുപോരുപ്പിക്കുന്നു....!!!


ഭാണ്ഡം ...!!!



ഭാണ്ഡം ...!!!

വഴി വാണിഭക്കാരന്റെ
ഭാണ്ഡത്തില്‍ നിന്ന്
മുനിഞ്ഞിറങ്ങുന്ന
സന്ധ്യ
പടര്‍ത്തി ഒഴിയുന്ന
ഇരുട്ടിലേക്ക്
ഊളിയിട്ടോളിക്കുന്ന
വഴി വാണിഭക്കാരന്‍
പിന്നെയും തന്‍റെ
പിഞ്ഞിയ ഭാണ്ടക്കെട്ടില്‍
തിരുകിവെക്കുന്നത്‌
നാളെയുടെ
പുതുമയുള്ള
പ്രഭാത കിരണങ്ങള്‍ ...!

വാണിഭം കഴിഞ്ഞു
ആരവമൊഴിയുമ്പോള്‍
പിന്നെയുമൊരു
കരിന്തിരിയാകാന്‍
ബാക്കിയാകുന്ന
ഭാണ്ടത്തിനൊപ്പം
നിറഞ്ഞു കവിയുന്ന
ആശ്ചര്യ കണങ്ങളും ,
തന്റെ ജീവിതം പോലെ....!

മത്സരം ...!!!




മത്സരം ...!!!

മത്സരമാണ്
മുറുകുന്നത്
വലിയ വായില്‍
അക്ഷരങ്ങളും ...!

കൊമ്പുണ്ട്
കുഴലും
പിന്നെ
കാണികളും ...!

പന്തയം
വെച്ചിട്ടുണ്ട്
പലരും
പലര്‍ക്കു വേണ്ടിയും ...!

വാശിയോടെ
ആവേശത്തോടെ
കാഴ്ചയും കഴിഞ്ഞു
ആള്‍ക്കൂട്ടം പിരിയുമ്പോള്‍
സംഘടിപ്പിച്ചവന്റെ
കീശയും
കാണികളുടെ മനസ്സും
ജയിച്ചവന്റെ അവസരങ്ങളും
നിറഞ്ഞൊഴുകുന്നു ...!

അപ്പോഴും
കുനിഞ്ഞ ശിരസ്സുമായി
തന്നെ തന്നെ നഷ്ട്ടമായ
പരാചിതന്‍ മാത്രം
ആര്‍ക്കും വേണ്ടാതെ ...!!!

ഇന്ന് ...!!!




ഇന്ന് ...!!!

നാളെയുടെ
പകുതിയെടുത്ത്‌
ഇന്നില്‍ ചേര്‍ത്ത്
കൂട്ടിവായിച്ചാല്‍
ഇന്നലെയാകുമെന്ന്
ആരോ
പറഞ്ഞു കേട്ടപ്പോള്‍
പിന്നെ
എനിക്ക് വേണ്ടത്
ഇന്ന് മാത്രമെന്ന് ഉറപ്പിച്ച്
ഇന്നലെയുടെയും
നാളെയുടെയും
പകുതിയല്ല
മുഴുവന്‍ തന്നെയുമെടുത്ത്‌
രണ്ടു വട്ടം
കൂട്ടിനോക്കിയിട്ടും
ഇന്ന്
പിന്നെയും
ഇന്ന് മാത്രമായി
അവശേഷിക്കുന്നു ....!!!


പനി ...!!!



പനി ...!!!

സിരകളില്‍
കുളിരായി
പടര്‍ന്ന്
പിന്നെ
കോശങ്ങളെ
ചൂഴ്ന്ന്
ഉയിരിലേക്ക്
പടര്‍ന്നു കയറുന്ന
ഒരിളം ചൂട്
ശേഷം
നിശ്വാസങ്ങളിലൂടെ
അപരനിലേക്കും
അപരിചിതരിലേക്കും
അപായമാകവേ
നിസ്സഹായതയോടെ
കൈകെട്ടി
നോക്കി നില്‍ക്കുന്ന
മാനവന്‍ ...!!!

കളിപ്പാവകള്‍...!!!



കളിപ്പാവകള്‍...!!!

കൂത്താടാന്‍
കുഞ്ഞുടുപ്പിട്ട
കുട്ടിപ്പാവകള്‍ ...!

കളിക്കാരന്‍റെ
കൈകളിലെ
ചരടിന്‍ തുമ്പില്‍
ജീവന്‍ വെച്ച്
ആ ചരടിന്റെ
അങ്ങേ തലക്കല്‍
മരണവും കാത്ത് ...!!!

പാലം ...!!!



പാലം ...!!!

ചെറിയതാണ്
പാലം ...!
പക്ഷെ
യാത്ര അങ്ങോട്ടും
ഇങ്ങോട്ടും ...!

പുഴക്ക് കുറുകെ
രണ്ടു റോഡുകള്‍ക്ക് നടുവില്‍
പരസ്പര ബന്ധത്തോടെ ...!

ആളുകളും
വാഹങ്ങളും
കന്നുകാലികളും ...!

എന്നിട്ടും
പാലം മാത്രം
എങ്ങോട്ടും പോയില്ല
അല്ലെങ്കില്‍
പോകുന്നില്ല
അതെന്തേ...!!!

ഓണം ....!!!



ഓണം ....!!!

കണ്ണില്
നിറഞ്ഞുണര്ന്നു
കാഴ്ച്ചയുടെ
ഉത്സവമായി
വര്ണ പൂക്കളുടെ
മാസ്മരികത ....!

പോയ കാലത്തിന്റെ
നഷ്ട്ട സ്വപ്നങ്ങള്
അയവിറക്കി
ഒരു ജനത ...!

ഓണം
പിന്നെയും
നല്കുന്നത്
പ്രത്യാശയാകവേ
സ്നേഹത്തോടെ
നമുക്കും
വരവേല്ക്കാം ....!!!

മഴയുടെ വഴികള്‍ ....!!!




മഴയുടെ വഴികള്‍ ....!!!


ഓര്‍ക്കുക
നിങ്ങളില്‍
സ്നേഹ സൌന്ദര്യമായി,
മോഹ പ്രലോഭനമായി,
വശ്യ മോഹിനിയായി,
നിറഞ്ഞു പെയ്യുന്ന
ഓരോ മഴതുള്ളിയും
വേദനയുടെ,
നൊമ്പരങ്ങളുടെ,
വിയര്‍പ്പുരുകിയ
നീരാവി യാണെന്ന് ....!

ഓര്‍ക്കുക
നിങ്ങള്‍ എന്നും
പ്രതീക്ഷയോടെ
കാത്തുകാത്തിരിക്കുന്ന
പ്രണയത്തിന്റെ,
ആശ്വാസത്തിന്റെ,
ഓരോ നനുത്ത മഴത്തുള്ളിയും
ഈ ഭൂമിയിലെ
ഓരോ ജീവജലവും
സൂര്യന് നല്‍കുന്ന
ആത്മ ബലിയെന്ന് ....!

അറിയുക
ഈ മഴയെ
അതിന്റെ ആത്മാവിനെ
അല്ലെങ്കില്‍
നനുത്ത സ്നേഹമായി
നിങ്ങളില്‍
നിറഞ്ഞു പെയ്യുന്നതിനു പകരം
മഹാ മാരിയായി
അത്
നിങ്ങളെയും
കൊണ്ടുപോകും ....!!!

മണ്ണും മനസ്സും ...!!!

മണ്ണും മനസ്സും ...!!!

മണ്ണോടു ചേര്‍ന്ന്
മനസ്സ്
മനസ്സില്‍
നിറച്ചും
മണ്ണും ...!

മണ്ണ് പിന്നെ
എപ്പോള്‍
മനസ്സാകും
അല്ലെങ്കില്‍
മനസ്സ്
എപ്പോള്‍
മണ്ണാകും ...?

Monday, November 2, 2009

നല്ലത് ...!!!



നല്ലത് ...!!!

നല്ലത് പറയുക
നല്ലത് കാണുക
നല്ലത് ചെയ്യുക
നല്ലത് കേള്‍ക്കുക

അങ്ങിനെ
പറയുമ്പോള്‍
എല്ലാം
നല്ലതുമാത്രമേ ആകാവൂ
എന്നല്ല ...!

എല്ലാറ്റിലും
നല്ലത് കാണണം
എന്നാണ് ...!

എന്നിട്ടും
എല്ലാവരും
കാണുന്നത്
നല്ലതല്ലാത്തതും ...!!!!

വിഡ്ഢി ...!!!



വിഡ്ഢി ...!!!

അറിഞ്ഞുകൊണ്ട്
മറ്റുള്ളവരെ
വിഡ്ഢിയാക്കുന്നവരോ
അറിയാതെ
വിഡ്ഢിയാക്കപ്പെടുന്നവരോ

ആരാണ്
വിഡ്ഢി ...!!!

ക്ഷമ ...!!!



ക്ഷമ ...!!!

മറ്റുള്ളവരോടെ
ഒരിക്കലും
ക്ഷമിക്കാന്‍
കഴിയാത്ത
നമ്മളോട്
എങ്ങിനെ
മറ്റുള്ളവര്‍
ക്ഷമിക്കും ...???


മാറ്റം ...!!!



മാറ്റം ...!!!

അനിവാര്യമാണ്
മാറ്റമെന്ന്
മാറ്റംപോലും
മാറ്റമില്ലാതെ
പറയുമ്പോഴും
മാറ്റമില്ലാതെ
തുടരുന്നതും
മാറ്റം തന്നെ
പിന്നെ എന്തിനാണ്
ഈ മാറ്റം ...???

മണ്ണ് ...!



മണ്ണ് ...!

പുതയും
തോറും
ചൂടെറിയേറി
ഉയിര്‍കൊള്ളുന്ന
ബാഷ്പ കണങ്ങള്‍ ...!

കണ്ണില്‍
പിന്നെ
ചുണ്ടിനു താഴെ
നെഞ്ചില്‍
നാഭിക്കു താഴെയും ....!

എന്നിട്ടും
കിതപ്പോടുങ്ങുന്നില്ല
മനസ്സും
ഉണരുന്നില്ല ...!

ഇനി
ഒരഗ്നികുണ്ടം
തന്നെ
കടലിലോഴുക്കാന്‍
തീരാത്ത
ദാഹം മാത്രവും...!!!!

എന്നിട്ടും
ശാന്തമായി
മണ്ണുമാത്രം
അഭയമായി ....!!!!

പറക്കാന്‍...!!!



പറക്കാന്‍...!!!

ആകാശത്തിലൂടെ
അതിവേഗം
പറന്നു പോകുന്ന
പക്ഷികളെ
നോക്കിനില്‍ക്കവേ
എനിക്കും
വല്ലാത്ത മോഹം

അവയിലോന്നായി
ആകാശത്തിന്റെ
അതിരുകള്‍ വരെ
തളരാതെ പറന്നു
പറന്നു പോകാന്‍ ...!!!

പക്ഷെ
അതിനെനിക്കു
ചിറകുകളില്ലല്ലോ ...???