Monday, November 2, 2009

കുതിര വണ്ടി ...!!!



കുതിര വണ്ടി ...!!!

മുകളിലേക്ക് കയറുക
എന്നത് മാത്രമായിരുന്നു
ആ കുതിര വണ്ടിയുടെ
ജോലി ...!

അതൊരിക്കലും
താഴേക്ക് വരുന്നത്
ഞാന്‍ കണ്ടിട്ടില്ല

എന്നിട്ടും
എന്നും രാവിലെ
ഞാനുണരുന്നതിനു മുന്‍പേ
അത് മുകളിലേക്ക്
കയറാന്‍ തുടങ്ങും ..!

അല്ലെങ്കില്‍
എന്നെ ഉണര്‍ത്താന്‍ വേണ്ടി
കിരുകിരുത്ത ശബ്ദമുണ്ടാക്കി
അത് അതിന്റെ ചക്രങ്ങളില്‍
കറങ്ങാന്‍ തുടങ്ങും ...!

മുകളിലേക്ക്
കയറും തോറും
അതിന്റെ ചക്രങ്ങളില്‍ പെട്ട്
ചെറിയ കല്ലുകള്‍
ചന്നം പിന്നം
താഴേക്ക് പതിക്കും ...!

ആരവങ്ങളില്ലാത്ത
താഴ്വരകളില്‍
എവിടെയൊക്കെയോ
അവ നിശബ്ദതയിലാഴും ...!

അന്നും പതിവ് പോലെ
ഞാന്‍ ഉറങ്ങാന്‍ കിടന്നത്
കുതിരവണ്ടിയുടെ
ശബ്ദത്തിനു
കാതോര്‍ത്തു കൊണ്ടായിരുന്നു ...!

എന്നിട്ടും
അന്ന് ഞാനാ
ശബ്ദം കേട്ടില്ല
അല്ലെങ്കില്‍
എന്നെ വിളിച്ചുണര്‍ത്താന്‍
അന്നാ കുതിരവണ്ടി വന്നില്ല
അതുകൊണ്ട് തന്നെ
ഞാനും ഉണര്‍ന്നില്ല ....!!!

വേശ്യ ...!!!



വേശ്യ ...!!!

കവലയില്
പാതയോരത്ത്
അന്നത്തെ
അന്നം കാത്തു
വേശ്യ ...!

ആവശ്യക്കാരെയും
അനാവശ്യക്കാരെയും
ശരീരം കൊണ്ട്
തൃപ്തയാക്കാന്
അവള് ...!

ഉന്മാദം ഉയരാന്
ഇടമില്ലാതിടത്
അവശേഷിക്കുന്ന
മനസ്സും
പോരാത്ത
ശരീരവും
കീശയുടെ
കനത്തില് അമരുന്നു ...!

പൊരിയുന്ന
വയറുകളും
എരിയുന്ന
മനസ്സുകളും
ശരീരം കൊണ്ട്
തൃപ്തയാക്കാന്
മനസ്സും
ശരീരവും ഇല്ലാത്ത
അവള്
വേശ്യ...!

അങ്ങോട്ടും
ഇങ്ങോട്ടും
ഇങ്ങോട്ടും
എപ്പോഴും
എവിടെയും
തയ്യാറായി
അവള്
വേശ്യ ...!!!

കല്ലുകള് ...!!!



കല്ലുകള് ...!!!

മുകളിലേക്കാണ്
ഞാന്
ഈ കല്ലുകളെല്ലാം
കയറ്റി കൊണ്ടുപോകേണ്ടത്

കല്ലുകള്
എന്ന് പറഞ്ഞാല്
അത് ശരിയാവില്ല
വലിയ പാറകള്
എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു ....!

സാധാരണയില്
എനിക്കിവ
കയ്യിലെടുതോ
തോളിലെടുതോ
ഉരുട്ടിയോ
കൊണ്ട് പോകാവുന്നതാണ് ...!

പക്ഷെ
ഇവക്കാനെന്കില്
കയ്യിലെടുക്കാവുന്ന
വലിപ്പമോ
തോളിലെടുക്കാവുന്ന
ഭാരമോ
അല്ല ഉള്ളത് ...!

ഇനി സഹായിക്കാനാനെന്കില്
ആരുമോട്ടില്ല താനും ...!

ഇനി
ഒന്നുമില്ലെന്കില്
ഉരുട്ടി കയറ്റാമെന്ന് വെച്ചാല്
അതിനു തക്ക
രൂപവുമല്ല
ഇവക്കൊന്നിനും ...!

ഓരോന്നായി
താഴേക്ക്
ഉരുട്ടിയിടാന് മാത്രമായി
എനിക്ക് പക്ഷെ
ഇവയെല്ലാം
മുകളിലെതിച്ചേ പറ്റു ...!

ഇനി ...???

മീശ...!!!



മീശ...!!!

കാണാന്‍
പ്രേംനസീറിനെ
പോലെയൊന്നുമല്ലെങ്കിലും
അച്ഛന്
നസീര്‍ മീശയായിരുന്നു ...!

ചെരിയച്ചാണ്
പൊടിമീശയും
വല്ല്യച്ചാണ്
കൊമ്പന്‍ മീശയും...!

കുട്ടികളെ
പേടിപ്പിക്കുന്ന
കപ്പടാ മീശയായിരുന്നു
അമ്മാമാക്കുണ്ടായിരുന്നത് ...!

ഏട്ടന്
മീശ പക്ഷെ
പൌരുഷത്തിന്റെ
ലക്ഷണമായിരുന്നു ...!

ഇങ്ങിനെയോന്നുമല്ലെങ്കിലും
ഒരു മീശയുണ്ടായാല്‍ മതിയെന്ന്
ഒരുപാട് ആഗ്രഹമുണ്ടെങ്കിലും
എനിക്ക് പക്ഷെ
ഇതുവരെ
മീശയും മുളച്ചിട്ടില്ല ....!!!


ചുവന്ന ഷാള്‍ ...!!!




ചുവന്ന ഷാള്‍ ...!!!

യാത്ര
രാത്രിയിലായതിനാലാകണം
അവള്‍
കൂടെയൊരു
ഷാളും അണിഞ്ഞിരുന്നു ...!

അതൊരു
ചുപ്പ് ഷാള്‍ ആയതു
തീര്‍ച്ചയായും
യാദൃശ്ചികവും ആകണം ...!

എന്നിട്ടും
കൂടിയ ഇരുട്ടില്‍
അവളുടെ
ചുപ്പ് ഷാള്‍
കാറ്റത്ത്‌ പാറിനടന്നു ...!

രാത്രിയുടെ ഇരുട്ടില്‍
അവള്‍ തന്നെ തന്നെ
ലയിപ്പിചെടുക്കവേ
അവശേഷിക്കാന്‍ വേണ്ടിയുമാകം
ആ ചുന്ന നിറം തന്നെ
അവള്‍ തിരഞ്ഞെടുത്തത്‌ ...!

എന്നിട്ടും പക്ഷെ
ആ രാത്രിയില്‍ അവള്‍ക്കു
അലിഞ്ഞു ഇല്ലാതാകാനും
ചുവന്ന ആ ഷാള്‍
അവളുടെ അടയാളമാകാനും
നിമിത്തവുമായില്ല ....!!!



ഉണ്ടയില്ലാ വെടി ...!!!



ഉണ്ടയില്ലാ വെടി ...!!!

വെടിവെച്ചത്
കാടടച്ചാണ്
പക്ഷെ
തോക്കില്‍
ഉണ്ടയില്ലായിരുന്നു ...!

എന്നിട്ടും
വെടി പൊട്ടി
ആളുകള്‍
പരക്കം പാഞ്ഞു ...!

അന്വേഷണമായി
കോടതിയായി
കേസായി
പൊല്ലാപ്പുമായി ...!

അപ്പോഴും
ഉണ്ടയില്ലാതെ
വെടിപൊട്ടിച്ച
എന്‍റെ തോക്ക് മാത്രം
ചിരിച്ചുകൊണ്ടേയിരുന്നു ....!!!



ചിരി ...!!!




ചിരി ...!!!


ഉത്തരത്തിനു
ബലമില്ലാതാകുമ്പോള്‍
മാവിന്‍ ചില്ലകള്‍
അലറി ചിരിക്കുന്നു ...!

സാരി തലപ്പുകള്‍
കളിയാകി ചിരിക്കുന്നു...!

വിഷം നിറച്ച
ചോറ്റു പാത്രം
വീണുടഞ്ഞു
അമര്‍ത്തി ചിരിക്കുന്നു ...!

എല്ലാ ചിരികള്‍ക്കും ഒടുവില്‍
അവയുടെ ഉടമകളും
ചിരിക്കുന്നു ...!

അര്‍ഥം നിറയുന്ന
വ്യര്‍ഥമായ ചിരികള്‍ ...!!!

തീയും പുകയും ...!!!



തീയും പുകയും ...!!!

തീയില്ലാതെ
പുകയുണ്ടാകില്ലെന്നാണ്
പണ്ടുള്ളവരും
ഇന്നുള്ളവരും
പറയുന്നത് ...!

അപ്പോള്‍
തീ കത്തുന്നതിന് മുന്‍പ്
പുകയുന്നതോ ....!!!

അന്നം ...!!!



അന്നം ...!!!

പാത്രം
പൊളിഞ്ഞതാണ്
പഴയതും
പൊട്ടിയതും ...!

എന്നിട്ടും
അതിനു മുന്നിലെ
നിശ്ചല ശരീരത്തിന്
അതിലെ
വറ്റ്കള്‍ക്കിടയിലെ
വെള്ളം പോലും
കൈവിരലുകള്‍ക്കിടയിലൂടെ
ചോര്‍ന്നു പോകാതെ
കാക്കാനാകുന്നില്ല ...!

ശ്രമം തുടരവേ
പിന്നെയും
പാത്രവും
ശരീരവും
ബാക്കി ....!!!

ഒരുമ ...!!!



ഒരുമ ...!!!

ഒരുമയുണ്ടെങ്കില്‍
ഉലക്കമേലും
കിടക്കാമെന്നാണ്
എല്ലാവരും
പറയുന്നത് ...!

ഒരുമയില്ലെങ്കിലും
എങ്ങിനെയാണ്
ഒരു ഉലക്കയിന്മേല്‍
കിടക്കാനാവുക ...?

വെയിലിന്‍റെ നനവ് ...!



വെയിലിന്‍റെ നനവ് ...!

മഴപെയ്തു
മാനം തോര്‍ന്നിരിക്കുന്നു
എന്റെ മട്ടുപ്പാവും
നനവില്‍ നിറഞ്ഞാണ്...!

ഞാനൊരു
കുട ചൂടിയിരുന്നു
എന്നിട്ടും മുറ്റം മുഴുവനും
വറ്റി പോയി ....!

ഇനി ഈ വെയില്‍
മാറിയിട്ട് വേണം
എനിക്കൊന്നു പുറത്തിറങ്ങാന്‍ ...!

കുടയില്ലാതെ
എന്റെ മഴയിലേക്ക്‌ ....!

വേട്ട ....!



വേട്ട ....!

തൊടുക്കുക
ആ വിഷം പുരട്ടിയ
അമ്പുകള്‍
എന്റെ നേരെ തന്നെ ....!

കരുതുക
തന്റെ ആവനാഴിയില്‍
കൂരമ്പുകളും
പിന്നെ കൂടയും ....!

കാരണം
വേട്ടക്കാരനും
വെട്ടയാടപ്പെടുന്നവനും
ഇന്ന്
ഞാന്‍ തന്നെ...!

തീക്ഷ്ണം ...!!!



തീക്ഷ്ണം ...!!!

വാക്കുകള്‍ക്കു മേലെ
അക്ഷരങ്ങള്‍
ജ്വലിക്കവേ
മിഴികളില്‍
നിണം പെയ്യുന്നു ...!

അക്ഷരങ്ങള്‍
അഗ്നിയായി
പെയ്തിറങ്ങി
ഹൃദയത്തിന്റെ
ഓരോ അറകളിലും
വേദനകള്‍
നിറക്കുന്നു ....!

കത്തിയേക്കാള്‍
മുള്ളുകളെക്കാള്‍
എത്ര തീക്ഷ്ണം ...!

അമ്മയും മകളും ...!!!

അമ്മയും മകളും ...!!!

മകള്‍
അമ്മയാകുന്നത്
അമ്മക്ക്
മകളാകുമ്പോള്‍ ....!

അമ്മ
മകളാകുന്നത്
മകള്‍ക്ക്
അമ്മയാകുമ്പോള്‍

മകള്‍ക്ക്
മകളായാലും
അമ്മക്ക്
അമ്മയായാലും
മകളും
അമ്മയും
അമ്മയാകണമെന്നില്ലല്ലോ ...!!!


Thursday, October 8, 2009

http://www.enikkumathram.blogspot.com/

Please read my new posts here " Enikku Mathram "

Wednesday, September 16, 2009

അകത്തും പുറത്തും ...!!!

അകത്തും പുറത്തും ...!!!

കാഴ്ചകള്‍
അകത്തും
പുറത്തും ...!

പുറത്തുള്ള
കാഴ്ചകള്‍
കാഴ്ചകള്‍ ...!

അകത്തുള്ള
കാഴ്ചകളും
കാഴ്ചകള്‍ ...!

അപ്പോള്‍ പിന്നെ
കാണുന്നതെന്തിനു ...?

Sunday, August 30, 2009

ഞാന്‍ കാണുന്നത് ...!!!



ഞാന്‍ കാണുന്നത് ...!!!

വട്ടത്തില്‍
നോക്കുമ്പോള്‍
എനിക്ക് കാണുന്നത്
വട്ടത്തില്‍ തന്നെ ...!

നീളത്തില്‍ നോക്കുമ്പോള്‍
എനിക്ക് കാണുന്നത്
നീളത്തില്‍ തന്നെ ...!
ഞാന്‍ കാണുന്നത് ...!!!

ചതുരത്തില്‍
നോക്കുമ്പോള്‍
ഞാന്‍ കാണുന്നത്
ചതുരത്തിലും ...!

അപ്പോള്‍
ഇതില്‍ ഏതാണ്
യഥാര്‍ത്ഥ രൂപം ....???

Monday, August 24, 2009

യാത്ര ....!!!



യാത്ര ....!!!

ചന്ദനവും
നെയ്യും നിറച്ച്
അതിനു മുകളില്
പട്ടു വിരിച്ച്....!

അവശേഷിക്കുന്നത്
ഇനി
നിമിഷങ്ങള്
മാത്രം ....!

ബാക്കിയാകുന്നത്
വായില് തിരുകിയ
അരിയും പൂവും ...!

വെള്ളം പോലും
എങ്ങോ ഒഴുകിയിറങ്ങി ...!

ഒന്നും ഇല്ലാത്ത
ഈ യാത്രക്ക് മുന്പ്
എന്തിനായിരുന്നു
എല്ലാം ...???

Monday, August 17, 2009

പകുതി വെന്തത്‌ ...!!!



പകുതി വെന്തത്‌ ...!!!

ഇറച്ചിയാണ്
ഇന്നത്തെ ഭക്ഷണം ...!

തീ കുറവായതിനാല്‍ ആകണം
പകുതിയേ വേവുന്നുള്ളൂ
ഇനിയും കത്തിക്കാന്‍
വിറകില്ല
അടുപ്പുമില്ല ....!

പകുതി വെന്തതിനു
ഭക്ഷണം
എന്ന് പറയാനാവില്ല
ഇറചിയെന്നും
പറയാനാവില്ല ...!

പിന്നെന്തു പറയും ....!!!

Tuesday, August 11, 2009

ചുവട് ...!!!



ചുവട് ...!!!

കാലുകള്‍
നിലത്ത്
ആഴത്തില്‍
ചവിട്ടി ഉറപ്പിച്ചാണ്
ഞാനെന്‍റെ
ചുവടുകള്‍
തുടങ്ങിയത് ....!

എന്നിട്ടും
കാല്‍കീഴിലെ
മണ്ണ് മുഴുവനും
ഒലിച്ച്പോയപ്പോള്‍
ചുവടു തെറ്റി
അടിയും തെറ്റി ...!!!