Monday, November 2, 2009

ഒരുമ ...!!!



ഒരുമ ...!!!

ഒരുമയുണ്ടെങ്കില്‍
ഉലക്കമേലും
കിടക്കാമെന്നാണ്
എല്ലാവരും
പറയുന്നത് ...!

ഒരുമയില്ലെങ്കിലും
എങ്ങിനെയാണ്
ഒരു ഉലക്കയിന്മേല്‍
കിടക്കാനാവുക ...?

വെയിലിന്‍റെ നനവ് ...!



വെയിലിന്‍റെ നനവ് ...!

മഴപെയ്തു
മാനം തോര്‍ന്നിരിക്കുന്നു
എന്റെ മട്ടുപ്പാവും
നനവില്‍ നിറഞ്ഞാണ്...!

ഞാനൊരു
കുട ചൂടിയിരുന്നു
എന്നിട്ടും മുറ്റം മുഴുവനും
വറ്റി പോയി ....!

ഇനി ഈ വെയില്‍
മാറിയിട്ട് വേണം
എനിക്കൊന്നു പുറത്തിറങ്ങാന്‍ ...!

കുടയില്ലാതെ
എന്റെ മഴയിലേക്ക്‌ ....!

വേട്ട ....!



വേട്ട ....!

തൊടുക്കുക
ആ വിഷം പുരട്ടിയ
അമ്പുകള്‍
എന്റെ നേരെ തന്നെ ....!

കരുതുക
തന്റെ ആവനാഴിയില്‍
കൂരമ്പുകളും
പിന്നെ കൂടയും ....!

കാരണം
വേട്ടക്കാരനും
വെട്ടയാടപ്പെടുന്നവനും
ഇന്ന്
ഞാന്‍ തന്നെ...!

തീക്ഷ്ണം ...!!!



തീക്ഷ്ണം ...!!!

വാക്കുകള്‍ക്കു മേലെ
അക്ഷരങ്ങള്‍
ജ്വലിക്കവേ
മിഴികളില്‍
നിണം പെയ്യുന്നു ...!

അക്ഷരങ്ങള്‍
അഗ്നിയായി
പെയ്തിറങ്ങി
ഹൃദയത്തിന്റെ
ഓരോ അറകളിലും
വേദനകള്‍
നിറക്കുന്നു ....!

കത്തിയേക്കാള്‍
മുള്ളുകളെക്കാള്‍
എത്ര തീക്ഷ്ണം ...!

അമ്മയും മകളും ...!!!

അമ്മയും മകളും ...!!!

മകള്‍
അമ്മയാകുന്നത്
അമ്മക്ക്
മകളാകുമ്പോള്‍ ....!

അമ്മ
മകളാകുന്നത്
മകള്‍ക്ക്
അമ്മയാകുമ്പോള്‍

മകള്‍ക്ക്
മകളായാലും
അമ്മക്ക്
അമ്മയായാലും
മകളും
അമ്മയും
അമ്മയാകണമെന്നില്ലല്ലോ ...!!!


Thursday, October 8, 2009

http://www.enikkumathram.blogspot.com/

Please read my new posts here " Enikku Mathram "

Wednesday, September 16, 2009

അകത്തും പുറത്തും ...!!!

അകത്തും പുറത്തും ...!!!

കാഴ്ചകള്‍
അകത്തും
പുറത്തും ...!

പുറത്തുള്ള
കാഴ്ചകള്‍
കാഴ്ചകള്‍ ...!

അകത്തുള്ള
കാഴ്ചകളും
കാഴ്ചകള്‍ ...!

അപ്പോള്‍ പിന്നെ
കാണുന്നതെന്തിനു ...?

Sunday, August 30, 2009

ഞാന്‍ കാണുന്നത് ...!!!



ഞാന്‍ കാണുന്നത് ...!!!

വട്ടത്തില്‍
നോക്കുമ്പോള്‍
എനിക്ക് കാണുന്നത്
വട്ടത്തില്‍ തന്നെ ...!

നീളത്തില്‍ നോക്കുമ്പോള്‍
എനിക്ക് കാണുന്നത്
നീളത്തില്‍ തന്നെ ...!
ഞാന്‍ കാണുന്നത് ...!!!

ചതുരത്തില്‍
നോക്കുമ്പോള്‍
ഞാന്‍ കാണുന്നത്
ചതുരത്തിലും ...!

അപ്പോള്‍
ഇതില്‍ ഏതാണ്
യഥാര്‍ത്ഥ രൂപം ....???

Monday, August 24, 2009

യാത്ര ....!!!



യാത്ര ....!!!

ചന്ദനവും
നെയ്യും നിറച്ച്
അതിനു മുകളില്
പട്ടു വിരിച്ച്....!

അവശേഷിക്കുന്നത്
ഇനി
നിമിഷങ്ങള്
മാത്രം ....!

ബാക്കിയാകുന്നത്
വായില് തിരുകിയ
അരിയും പൂവും ...!

വെള്ളം പോലും
എങ്ങോ ഒഴുകിയിറങ്ങി ...!

ഒന്നും ഇല്ലാത്ത
ഈ യാത്രക്ക് മുന്പ്
എന്തിനായിരുന്നു
എല്ലാം ...???

Monday, August 17, 2009

പകുതി വെന്തത്‌ ...!!!



പകുതി വെന്തത്‌ ...!!!

ഇറച്ചിയാണ്
ഇന്നത്തെ ഭക്ഷണം ...!

തീ കുറവായതിനാല്‍ ആകണം
പകുതിയേ വേവുന്നുള്ളൂ
ഇനിയും കത്തിക്കാന്‍
വിറകില്ല
അടുപ്പുമില്ല ....!

പകുതി വെന്തതിനു
ഭക്ഷണം
എന്ന് പറയാനാവില്ല
ഇറചിയെന്നും
പറയാനാവില്ല ...!

പിന്നെന്തു പറയും ....!!!

Tuesday, August 11, 2009

ചുവട് ...!!!



ചുവട് ...!!!

കാലുകള്‍
നിലത്ത്
ആഴത്തില്‍
ചവിട്ടി ഉറപ്പിച്ചാണ്
ഞാനെന്‍റെ
ചുവടുകള്‍
തുടങ്ങിയത് ....!

എന്നിട്ടും
കാല്‍കീഴിലെ
മണ്ണ് മുഴുവനും
ഒലിച്ച്പോയപ്പോള്‍
ചുവടു തെറ്റി
അടിയും തെറ്റി ...!!!

Thursday, August 6, 2009

മനസ്സ് ...!!!



മനസ്സ് ...!!!

മഞ്ഞു പെയ്യുന്ന
മനസ്സും
മഴ പെയ്യുന്ന
മനസ്സും
കാത്തിരിക്കുന്നത്
വസന്തത്തിനു വേണ്ടി ...!

വസന്തം കഴിഞ്ഞാലും
പിന്നെയും
മനസ്സ് കാത്തിരിക്കുന്നത്
മഞ്ഞിനും
മഴയ്ക്കും വേണ്ടി ...!

മഴയ്ക്കും
മഞ്ഞിനും ഇടയില്‍
പിന്നെയും കാലങ്ങളുള്ളതും
കാഴ്ച്ചകളുള്ളതും
മനസ്സെന്തേ
മനസ്സിലാക്കുന്നില്ല ...???

Tuesday, July 21, 2009

ഞാന്‍ ...!!!



ഞാന്‍ ...!!!


ഇനിയാണ്
എല്ലാം ശരിയാകാന്‍
തുടങ്ങുന്നത്
കാരണം
ഞാന്‍
ശരിയല്ലെന്ന്
ഇന്നെനിക്കു തീര്‍ച്ചയായി ...!

അല്ലെങ്കില്‍ തന്നെ
ഞാന്‍
ശരിയായിരുന്നെന്ന്
എനിക്കെങ്ങിനെ
പറയാനാകും ...!

മറ്റുള്ളവര്‍
എന്നെ പുകഴ്ത്തുകയും
അനുമോദിക്കുകയും
ചെയ്യുന്പോഴും
എനിക്ക് എന്നെക്കുറിച്ചു
അറിയില്ലായിരുന്നു ...!

അതുകൊണ്ടല്ലേ
ഞാന്‍
അവരുടെ പുകഴ്തലുകളില്‍
സ്വയം മറന്നതും ...!

എന്തായാലും
ഇപ്പോഴെങ്കിലും
എനിക്കെന്നെ
അറിയാനായത്
വളരെ നന്നായി
അല്ലെ ....???

Tuesday, July 14, 2009

കാത്തിരിപ്പൂ .....!!!



കാത്തിരിപ്പൂ .....!!!

വാടിക്കരിഞ്ഞു

വളഞ്ഞ് ഒടിയുന്ന

നേരത്താണ്

മരണം

വാതിലിലെത്തി നില്‍ക്കുക

ആര്‍ക്കും

ഒരിക്കലും
വേണ്ടാത്ത

മരണമെന്ന്

പലരും പറയുമ്പോഴും

മറ്റു പലരും

കാത്ത്
കാത്തിരിക്കുന്ന
അതേ മരണം ....!


ഒരുതരം

ആവേശത്തോടെ

വാരിപ്പുണരാന്‍
വെമ്പുന്ന
മരണം ...!


എന്നിട്ടും

മരണം മാത്രം

അവരെ
വിട്ടു നില്‍ക്കുന്നു

അവരുടെ

കര്‍മ്മ ബന്ധങ്ങളുടെ

ഭാണ്ഡം
ഒഴിയുന്നതും
കാത്ത് .....!!!

Monday, July 6, 2009

പേര് ...!!!



പേര് ...!!!

എന്റെ
പുസ്തകത്തിന്
ഞാനിടാന്‍ വെച്ച
പേരായിരുന്നു
അത് ...!

നാളും
സമയവും നോക്കി
പേരിടല്‍ നടത്തി
ഐശ്വര്യമായി
തുടങ്ങാന്‍
ഞാന്‍ കരുതിവെച്ച
പേര് ...!

പേര്
കണ്ടു വെച്ചുവെങ്കിലും
അതിടാനുള്ള
പുസ്തകതിലേക്കായി
യാതൊന്നും
തയ്യാറായിരുന്നില്ല
അതുവരെയും ...!

ഞാനെഴുതുന്നതൊക്കെയും
എനിക്ക്
വലിയവയെങ്കിലും
മറ്റുള്ളവര്‍ക്കും
അങ്ങിനെ ആകണമല്ലോ ...!

അങ്ങിനെ
മറ്റുള്ളവര്‍ക്ക് കൂടി
ഇഷ്ട്ടമാകുന്നതോന്നും
ഇതുവരെയും
എഴുതാനുമായിട്ടില്ല ...!

എങ്കിലും
നാലാള് കൂടുമ്പോള്‍
ഒന്ന് പുകഴ്ത്തി പറയാന്‍
ഞാന്‍ കരുതിവെച്ചിരുന്ന
ഒരു നല്ല പേര് ...!

അതാണ്‌ പക്ഷെ
ഇപ്പോള്‍
നഷ്ട്ടമായിരിക്കുന്നത് ..!

അതുകൊണ്ട് തന്നെ
ഞാന്‍ ആ പദ്ധതിയും
ഉപേക്ഷിക്കെണ്ടിയിരിക്കുന്നു ...!

ഒന്നുമില്ലെങ്കിലും
ഒരു പേരുപോലുമില്ലാതെ
പിന്നെങ്ങിനെ ...???

Thursday, June 25, 2009

പ്രണയം ...!!!



പ്രണയം ...!!!

ഒരു മുല്ലപ്പൂ
അല്ലെങ്കിലൊരു
റോസാപ്പൂ ...!

അത്രയെങ്കിലും
വേണമായിരുന്നു
എനിക്കവലോടുള്ള
എന്റെ
പ്രനയമാരിയിക്കാന് ...!

അവളതു
അവളുടെ
തലയില് ചൂടും
അല്ലെങ്കില്
അവളുടെ
ഹൃദയത്തോട്
ചെര്തുവേക്കും ...!

എന്നിട്ട്
അവള്
എന്നോട് പറയും
എനിക്ക് നിന്നെ
ഇഷ്ട്ടമാണ്
എനിക്ക് നിന്നെ
ഇഷ്ട്ടമാണ് എന്ന് ...!!!

Thursday, May 28, 2009

കാഴ്ച ....!!!

കാഴ്ച ....!!!

കാഴ്ച്ചയുടെ
നിശ്ചലത
കണ്ണിന്റെ
തുമ്പില്‍ തുടങ്ങുമ്പോള്‍
കാണുന്നതും
കാണേണ്ടതും
കാണാതാകുന്നു...!

ഇല്ലെങ്കില്‍
വെറുമൊരു
കാഴ്ചയില്‍
മാത്രമൊതുങ്ങരുതാത്ത
ബിംബങ്ങള്‍
ഹൃദയതിലെക്കിറങ്ങാതെ

ഉപരിപ്ലവം
മാത്രമായി
അലിഞ്ഞില്ലാതാകുമ്പോള്‍
പിന്നെ
കണ്ണുകളും
കാഴ്ച്ചതന്നെയും
അന്ന്യവുമാകുന്നു ...!

കാണുന്ന
ബിംബങ്ങള്‍
ദ്രിശ്യങ്ങ ളാകാതെ
രൂപങ്ങളില്‍
മാത്രമോതുങ്ങുന്നത്
കണ്ണുകള്‍ക്ക്‌
പുറകിലെ
കാഴ്ച്ചയുടെ
ശൂന്ന്യതയും ...!

എന്നിട്ടും
എല്ലാം കാണാന്‍
എപ്പോഴും കാണാന്‍
കണ്ണുകള്‍ മാത്രം
വെന്പല്‍ കൊള്ളുന്നു ...!!!

Monday, May 25, 2009

വെളിച്ചം ...!

വെളിച്ചം ...!

കരണ്ട് പോയി
മണ്ണെണ്ണ് യും
വിളക്കും
മെഴുക് തിരിയും
കയ്യിലുണ്ട്
പക്ഷെ
തീപ്പെട്ടിയില്ലാതെ
എങ്ങിനെ
വെളിച്ചമുണ്ടാക്കും ...?

Thursday, May 21, 2009

മിഥ്യ ...!!!

മിഥ്യ ...!!!

നുരയുന്ന വിഷക്കായ്‌
മാറോടു ചേര്‍ക്കുംപോഴും
കണ്ണില്‍ നിറയാത്ത മൌനം
ഇപ്പോഴെന്തിനു വഴിപിരിയുന്നു ...!

ആകാശം
പിന്നെയും ചുവക്കുമെന്നും
കടല്‍ ശാന്തമാകുമെന്നും
എപ്പോഴെങ്കിലും
നീ സ്വപ്നം കണ്ടിരുന്നുവോ ...!

ഇല്ലാത്തതിനെ
പിന്നെയും പിന്നെയും
ഇല്ലാത്തതെന്ന്
കരുതി മറക്കുവാന്‍
നിനക്കും വയ്യ തന്നെ ..!

ഇനിയത് കളഞ്ഞേക്ക്
ആ വിഷക്കായ്‌
നിനക്ക് ചേരില്ല തന്നെ.

Monday, May 18, 2009

എന്റെ തെറ്റ് ....!!!

എന്റെ തെറ്റ് ....!!!

ഞാന്‍ ശരിയല്ലെന്നും
ഞാന്‍ ചെയ്യുന്നതെല്ലാം
തെറ്റാണെന്നും
ഞാന്‍ എല്ലാവര്‍ക്കും
ഒരു ഭാരമാണെന്നും
ഞാന്‍ എല്ലാവര്ക്കും
ഒരു ശലല്യമാണെന്നും
എനിക്ക് അസൂയയാണെന്നും
എനിക്ക് ഒന്നും അറിഞ്ഞുകൂടെന്നും
എനിക്ക് അഹങ്കാരമാണെന്നും
ഞാനൊരു ക്രൂരനാനെന്നും
ഞാനൊരു തരികിടയാനെന്നും
ഞാനൊരു വൃതികെട്ടവനാനെന്നും
എല്ലാവരും
എപ്പോഴും പറയുമ്പോള്‍
ശരിക്കും ഞാന്‍
അങ്ങിനെതന്നെയായിരിക്കില്ലേ ...???